എംമ്പാപ്പക്ക് സൗദയില്‍ നിന്നും മോഹ വില. വമ്പന്‍ തുക ഓഫര്‍ ചെയ്ത് അല്‍ ഹിലാല്‍

France's forward #10 Kylian Mbappe celebrates after scoring his team's first goal from the penalty spot during the Qatar 2022 World Cup final football match between Argentina and France at Lusail Stadium in Lusail, north of Doha on December 18, 2022. (Photo by ADRIAN DENNIS / AFP) (Photo by ADRIAN DENNIS/AFP via Getty Images)

ഫ്രഞ്ച് ദേശിയ താരം കിലിയന്‍ എംബാപ്പക്കായി മോഹവില വാഗ്ദാനം ചെയ്ത് സൗദി ക്ലബ് അല്‍ ഹിലാല്‍. എംമ്പാപ്പയെ പി.എസ്.ജി ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഇട്ടത്തോടെയാണ് വമ്പന്‍ തുക വാഗ്ദാനം ചെയ്ത് സൗദി ക്ലബ് എത്തിയിരിക്കുന്നത്.

300 മില്യണ്‍ യൂറോയാണ് എംമ്പാപ്പക്കായി അല്‍ ഹിലാല്‍ ഓഫര്‍ ചെയ്തിരിക്കുന്നത്. സൗദിയിലേക്ക് വരാന്‍ എംമ്പാപ്പക്ക് താത്പര്യം ഉണ്ടെങ്കില്‍ മാത്രമാണ് ചര്‍ച്ചകള്‍ ആരംഭിക്കുകയുള്ളു.

അതേ സമയം സ്പാനീഷ് ക്ലബ് റയല്‍ മാഡ്രിഡില്‍ ചേക്കേറാനാണ് ഫ്രഞ്ച് താരത്തിന്‍റെ താത്പര്യം. 2024 ല്‍ കരാര്‍ തീരുന്ന എംമ്പാപ്പ്ക്ക് ഫ്രീ ഏജന്‍റായി റയലില്‍ എത്താന്‍ സാധിക്കും.

ദിവസങ്ങൾക്ക് മുമ്പ്, ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും പ്രീ-സീസൺ പര്യടനത്തില്‍ നിന്നും എംബാപ്പെയെ തങ്ങളുടെ ടീമിൽ നിന്ന് PSG ഒഴിവാക്കിയിരുന്നു.

താരത്തെ ഒഴിവാക്കിയതിന് പിഎസ്ജി ഒരു കാരണവും നൽകിയിരുന്നില്ല. അടുത്ത സീസണിന് മുമ്പ് റയൽ മാഡ്രിഡിലേക്ക് താരം പോകുമെന്ന ഊഹങ്ങളാണ് ഇത് നല്‍കുന്നത്.