ഗുഡ്ബൈ അഗ്യൂറോ. ഫുട്ബോളില്‍ നിന്നും വിരമിച്ചു.

അർജെന്റിനയുടെ എക്കാലത്തെയും മികച്ച കളിക്കാരനായ സെർജിയോ അഗ്യൂറോ ഫുട്ബോളിൽ നിന്നും വിരമിച്ചു. ഹൃദയരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന സെർജിയോ കളിക്കളത്തിലേക്ക് മടങ്ങി വരുക എന്നത് വളരെ പ്രയാസമായ ഒരു കാര്യമായിരുന്നു. ഈ കാര്യം സെർജിയോ അഗ്യൂറോ ബാഴ്സ മാനേജ്മെന്റിനെ നേരത്തെ അറിയിച്ചിരുന്നു. തന്റെ വിരമിക്കൽ ബാഴ്സയിൽ വെച്ചായിരുന്നു ഔദ്യോഗികമായി നടത്തിയത്.

കഴിഞ്ഞ ഒക്ടോബറിൽ നടന്ന അലാവസിനെതിരായ കളിയിൽ ആരാധകരെ നോക്കി അഗ്യൂറോ മൈതാനം വിടുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ ഹൃദയമിടിപ്പുമായി രോഗം ഡോക്ടർ കണ്ടെത്തുകയായിരുന്നു. ഫുട്ബോൾ ലോകത്തിലേക്ക് തിരിച്ചു വരുമെന്ന വാക്ക് ആരാധകർക്ക് കൊടുത്തുവെങ്കിലും വാക്ക് ശാരീരിക പ്രശ്നം മൂലം തിരിച്ചു വരാൻ കഴിഞ്ഞില്ല.

ലിയോണെൽ മെസ്സിയ്ക്ക് ശേഷം ബാഴ്സയ്ക്ക് ഏക ആശ്വാസമായി ആഗ്യൂറോ നിൽക്കുമ്പോളായിരുന്നു ഹൃദയ രോഗം താരത്തെ തേടിയെത്തുന്നത്. ബാഴ്സയ്ക്ക് വേണ്ടി സെർജിയോ അർഗ്യൂറോ ആകെ കളിച്ചത് അഞ്ച് കളികൾ മാത്രം. പ്രീമിയർ ലീഗ് കിരീടം ടീമിന് നേടി കൊടുത്ത പ്രധാന വ്യക്തികളിൽ ഒരാളാണ് സെർജിയോ അഗ്യൂറോ. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം അഞ്ച് പ്രീമിയർ ലീഗ് കിരീടങ്ങൾ നെഞ്ചോട് ചേർത്തപ്പോൾ 260 ഗോളുകളാണ് താരം സ്വന്തമാക്കിയത്.

FB IMG 1639620184951

മെസ്സിയുടെ ഏറ്റവും അടുത്ത സുഹൃത്തായ അഗ്യൂറോ തന്റെ നിർദേശ പ്രകാരമാം മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ബാഴ്‌സിലോണയിലേക്ക് ചേക്കേറിയത്. എന്നാൽ കരാർ പുതുക്കാൻ കഴിയാതെ മെസ്സി ബാഴ്സിലോണയിൽ നിന്നും വിട പറയുകയായിരുന്നു. മെസ്സിയുടെ പിന്നാലെ തന്നെ ആഗ്യൂറോയും പരിക്ക് മൂലം പുറത്ത് പോകേണ്ടി വന്നു.

Previous articleതന്‍റെ ഗ്രാമത്തിനായി എല്ലാ സൗകര്യങ്ങളോടും കൂടിയ ‘നടരാജന്‍ ക്രിക്കറ്റ് ഗ്രൗണ്ട്’ വരുന്നു.
Next articleആഷസ്സിലെ രണ്ടാം ടെസ്റ്റിനു മുന്‍പേ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് പുറത്ത്. പകരം സൂപ്പര്‍ നായകന്‍