തന്‍റെ ഗ്രാമത്തിനായി എല്ലാ സൗകര്യങ്ങളോടും കൂടിയ ‘നടരാജന്‍ ക്രിക്കറ്റ് ഗ്രൗണ്ട്’ വരുന്നു.

Natarajan cricket ground scaled

2020 ഐപിഎല്ലിലൂടെ ക്രിക്കറ്റ് ലോകത്തെ പരിചതമായ പേരാണ് നടരാജന്‍. ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയും എത്തി. ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലായിരുന്നു നടരാജന്‍റെ അരങ്ങേറ്റം.

സേലം ജില്ലക്കടുത്ത് ചിന്നപ്പാംപെട്ടി എന്ന ഗ്രാമത്തിൽ ജനിച്ചു വളർന്ന നടരാജൻ താന്‍ വന്ന വഴി മറന്നില്ലാ. ഇപ്പോഴിതാ തന്‍റെ ഗ്രാമത്തില്‍ എല്ലാ വിധ സൗകര്യങ്ങളും കൂടിയ ഗ്രൗണ്ട് നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്.

”എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ക്രിക്കറ്റ് ഗ്രൗണ്ട് എന്റെ ഗ്രാമത്തിൽ തയാറാക്കുന്ന കാര്യം അറിയിക്കുന്നതിൽ സന്തോഷമുണ്ട്.. ഈ ഗ്രൗണ്ട് നടരാജൻ ക്രിക്കറ്റ് ഗ്രൗണ്ട് എന്ന് അറിയപ്പെടും. കഴിഞ്ഞ വർഷം ഡിസംബറിൽ ഞാൻ ഇന്ത്യക്ക് വേണ്ടി അരങ്ങേറി, ഈ വർഷം ഡിസംബറിൽ ഞാൻ ഒരു ഗ്രൗണ്ട് നിർമ്മിക്കുന്നു’  നടരാജന്‍ ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ മെന്റർ ആയിരുന്നു ജയപ്രകാശിനൊപ്പം ചേർന്ന് നടരാജൻ തന്റെ ഗ്രാമത്തിൽ ഒരു ക്രിക്കറ്റ് അക്കാദമിയും ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പുതിയ ഗ്രൗണ്ട് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്.

See also  "കോഹ്ലി ദേഷ്യപെട്ടതിൽ തെറ്റില്ല. അക്കാര്യത്തിൽ ഞങ്ങൾ കരുതിയ ഫലമല്ല കിട്ടിയത്"- പിന്തുണയുമായി ഡുപ്ലസിസ്.
Scroll to Top