മെസ്സി ടോപ്പ് ലെവലിലുള്ള കളിക്കാരനാണ്, പക്ഷേ എൻ്റെ റോൾ മോഡൽ റൊണാൾഡോയാണ്; അഭിപ്രായവുമായി സൂപ്പർ യുവതാരം

images 2023 03 28T104929.159

ഫുട്ബോൾ ലോകത്ത് ഇന്നും ചർച്ച തീരാത്ത ഒരു വിഷയമാണ് മെസ്സി റൊണാൾഡോ എന്നിവരിൽ ആരാണ് മികച്ചവൻ എന്ന്. ഭൂരിഭാഗം പേരും മെസ്സി ലോക കിരീടം നേടിയതോടെ ഫുട്ബോളിലെ രാജാവായി അദ്ദേഹത്തെ വാഴ്ത്തിയിരിക്കുകയാണ്. എന്നാൽ ലോക കിരീടം നേടിയത് കൊണ്ട് മാത്രം ലോകത്തിലെ ഏറ്റവും മികച്ച താരം ആകില്ല എന്നാണ് റൊണാൾഡോ ആരാധകർ പറയുന്നത്.

ഈ വിഷയത്തിൽ മെസ്സിയെയും റൊണാൾഡോയെയും അനുകൂലിച്ച് നിരവധി പേർ രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ ഈ ചർച്ചയിലേക്ക് പുതിയ ഒരു അംഗം കൂടെ രംഗപ്രവേശനം നടത്തിയിരിക്കുകയാണ്. ഇറ്റാലിയൻ ലീഗിലെ നാപ്പോളി എന്ന ടീമിന് വേണ്ടി കളിക്കുന്ന സൂപ്പർ താരം കവാറസ്ഹൈലി ആണ് ഈ വിഷയത്തിൽ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്.

images 2023 03 28T104939.959



മെസ്സി ആണോ റൊണാൾഡോ ആണോ മികച്ചവൻ എന്ന ചോദ്യത്തിനാണ് തൻ്റെ അഭിപ്രായം താരം തുറന്നു പറഞ്ഞത്. 22 വയസ്സുകാരനായ ജോർജിയൻ യുവതാരം മെസ്സിയെക്കാൾ ഇഷ്ടപ്പെടുന്നത് റൊണാൾഡോയെയാണ്. എന്നാൽ മെസ്സി ടോപ്പ് ആണെന്ന് സമ്മതിക്കുന്നതായും അദ്ദേഹം യാതൊരുവിധ മടിയും കൂടാതെ തുറന്നു പറഞ്ഞു.

images 2023 03 28T104945.803

“റൊണാൾഡോയെ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു. എൻ്റെ റോൾ മോഡൽ അദ്ദേഹമാണ്. പക്ഷേ മെസ്സി ടോപ്പ് ലെവലിലുള്ള താരമാണ്”-കവാറസ്ഹൈലിയ പറഞ്ഞു. നിമിഷ നേരം കൊണ്ടാണ് താരത്തിന്റെ ഈ വാക്കുകളും വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. നാപ്പോളിക്ക് വേണ്ടി ഈ സീസണിൽ 30 മത്സരങ്ങളിൽ നിന്നും 14 ഗോളുകളും 16 അസിസ്റ്റുകളുമായി തകർപ്പൻ പ്രകടനമാണ് ഈ ജോർജിയൻ താരം കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്

Scroll to Top