ഹാട്രിക്കുമായി ക്യാപ്റ്റന്‍. സന്തോഷ് ട്രോഫിയില്‍ കേരളത്തിനു സന്തോഷ തുടക്കം

സന്തോഷ് ട്രോഫി പോരാട്ടത്തില്‍ രാജസ്ഥാനെ എതിരില്ലാത്ത 5 ഗോളിനു തോല്‍പ്പിച്ചു കേരളം തുടങ്ങി. ക്യാപ്റ്റന്‍ ജിജോ ജോസഫ് ഹാട്രിക്കും നിജോ ഗില്‍ബേര്‍ട്ട്, അജി അലക്സ് എന്നിവരാണ് വിജയഗോളുകള്‍ നേടിയത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ കാണികള്‍ക്ക് മുന്നിലായിരുന്നു കേരളത്തിന്‍റെ വിജയം.

മത്സരത്തിന്‍റെ ആറാം മിനിറ്റില്‍ തന്നെ കേരളം ലീഡെടുത്തിരുന്നു. വിഘ്നേഷിനെ വീഴ്ത്തിയതിനു ലഭിച്ച ഫ്രീകിക്ക് മനോഹര ഫ്രീകിക്കിലൂടെ ജിജോ ജോസഫ് ഗോളാക്കി മാറ്റി. പിന്നീട് നിരവധി ഗോളവസരങ്ങള്‍ വന്നിരുന്നെങ്കിലും ഗോളാക്കി മാറ്റാന്‍ കേരള താരങ്ങള്‍ പരാജയപ്പെട്ടു. അതിനിടെ കേരള പ്രതിരോധ പിഴവ് മുതലെടുത്ത് രാജസ്ഥാന് ആദ്യ അവസരം ലഭിച്ചു. എന്നാല്‍ യുവരാജ് സിങ്ങ് പോസ്റ്റിനു മുകളിലൂടെ അടിച്ചത് കേരളത്തിനു ഭാഗ്യമായി മാറി.

20220416 214141

38ാം മിനിറ്റിലാണ് രണ്ടാം ഗോള്‍ പിറന്നത്. നിജോ ഗില്‍ബര്‍ട്ടിന്‍റെ റോക്കറ്റ് ഷോട്ട് രാജസ്ഥാന്‍ ഗോള്‍കീപ്പറെ വീഴ്ത്തി. രണ്ടാം പകുതിയിലാണ് അടുത്ത ഗോളുകള്‍ വീണത്. 58ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ജിജോ ജോസഫ് തന്‍റെ രണ്ടാം ഗോള്‍ നേടി ലീഡ് മൂന്നാക്കി. 63ാം മിനിറ്റില്‍ സോയല്‍ ജോഷി നല്‍കിയ പാസ്സില്‍ ജിജോ ജോസഫ് ഹാട്രിക്ക് തികച്ചു.

82ാം മിനിറ്റില്‍ പ്രതിരോധ താരം അജയ് അലക്സിലൂടെ കേരളം അഞ്ചാം ഗോള്‍ നേടി. ബംഗാളിനെതിരെയാണ് കേരളത്തിന്‍റെ രണ്ടാം മത്സരം

Previous articleഒറ്റ കയ്യിൽ വണ്ടര്‍ ക്യാച്ചുമായി വിരാട് കോഹ്ലി: തുള്ളിചാടി അനുഷ്ക
Next articleഅവർ പ്ലേ ഓഫിൽ ഉണ്ടാകും. ഇത്തവണ പുതിയ ചാമ്പ്യന്മാർ ആയിരിക്കും എന്ന് പ്രവചിച്ച് രവിശാസ്ത്രി.