ഒറ്റ കയ്യിൽ വണ്ടര്‍ ക്യാച്ചുമായി വിരാട് കോഹ്ലി: തുള്ളിചാടി അനുഷ്ക

Virat kohli one handed screamer against dc scaled

ഐപിൽ പതിനഞ്ചാം സീസണിൽ വീണ്ടും വിജയവഴിയിലേക്ക് എത്തി ഫാഫ് ഡൂപ്ലസ്സിസ് നയിക്കുന്ന ബാംഗ്ലൂർ ടീം. ആവേശകരമായ മത്സരത്തിൽ റിഷാബ് പന്ത് നായകനായ ഡൽഹി ക്യാപിറ്റൽസ് ടീമിനെയാണ് ബാംഗ്ലൂർ ടീം തോൽപ്പിച്ചത്. ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ബാംഗ്ലൂർ ടീമിനായി ദിനേശ് കാർത്തിക്ക് വെടിക്കെട്ട് പ്രകടനവുമായി തിളങ്ങിയപ്പോൾ ബൗളർമാർ എല്ലാം മിന്നും പ്രകടനവും പുറത്തെടുത്ത് ബാംഗ്ലൂർ ടീമിന് ജയം ഒരുക്കി.

എന്നാൽ മത്സരത്തിൽ എല്ലാ ആരാധകരെയും ഞെട്ടിച്ചത് വിരാട് കോഹ്ലിയുടെ സൂപ്പർ ക്യാച്ചാണ്. ഡൽഹി ടീമിനെ ഒരുവേള ജയത്തിലേക്ക് നയിക്കുമെന്ന് എല്ലാ ക്രിക്കറ്റ് പ്രേമികളും വിശ്വസിക്കുമ്പോഴാണ് അസാധ്യ ക്യാച്ചുമായി വിരാട് കോഹ്ലി കയ്യടികൾ നേടിയത്.

6316f8af bcc2 4058 844f 996b17b05f3e

ഡൽഹി ഇന്നിങ്സിലെ പതിനേഴാം ഓവറിലാണ് സിറാജിന്‍റെ ബോളിൽ കൂറ്റനടിക്ക് ശ്രമിച്ച റിഷാബ് പന്തിന്റെ ശ്രമം വിരാട് കൊഹ്‌ലിയുടെ കൈകളിൽ ഒതുങ്ങിയത്. തന്റെ അരികിലേക്ക് എത്തിയ ഫാസ്റ്റ് ഷോട്ടിൽ അതിവേഗം ഉയർന്ന് ചാടിയാണ് വിരാട് കോഹ്ലി ഈ ഒരു വണ്ടര്‍ ക്യാച്ച് നേടിയത്. വലത്തേ സൈഡിൽ ഉയർന്ന് ചാടി ക്യാച്ച് സ്വന്തമാക്കിയ വിരാട് കോഹ്ലി വ്യത്യസ്തമായ ഒരു സെലിബ്രേഷൻ നടത്തി.

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.
image 46

ടീമിനൊരു നിർണായക വിക്കെറ്റ് നേികൊടുത്ത വിരാട് കോഹ്ലി കളി കാണാൻ സ്റ്റേഡിയത്തിലേക്ക് എത്തിയ ഭാര്യ അനുഷ്ക ശർമ്മയെ കൈകൾ ഉയർത്തി കാണിച്ചാണ് സെലിബ്രേഷൻ നടത്തിയത്. അതേസമയം മത്സരത്തിൽ ബാറ്റ് കൊണ്ട് തിളങ്ങാൻ താരത്തിന് കഴിഞ്ഞില്ല. താരം 12 റണ്‍സ് നേടി റൺ ഔട്ടായി മടങ്ങി

Scroll to Top