സന്തോഷ് ട്രോഫി പോരാട്ടത്തില്‍ തുടര്‍ച്ചയായ മൂന്നാം വിജയവുമായി കേരളം. എതിരില്ലാത്ത അഞ്ചു ഗോളിന്‍റെ വിജയമാണ് അന്ധ്രാ പ്രദേശിനെതിരെ നേടിയത്.
ആദ്യ പകുതിയില്‍ തന്നെ കേരളം മൂന്നു ഗോളിനു മുന്നിലായിരുന്നു. 16ാം മിനിറ്റില്‍ നിജോ ഗില്‍ബേര്‍ട്ടിലൂടെ ലീഡ് നേടിയ കേരളം തൊട്ടു പിന്നാലെ കോര്‍ണറിലൂടെ മുഹമ്മദ് സലീം ലീഡ് ഇരട്ടിയാക്കി.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മൂന്നാം ഗോൾ വന്നു. നിജോ ഗിൽബേർട്ടിന്റെ അതിമനോഹര ത്രൂ പാസ് സ്വീകരിച്ച് അബ്ദു റഹീം ആണ് കേരളത്തിന്റെ മൂന്നാം ഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ നിജോയുടെ കോർണറിൽ നിന്ന് വിശാഖ് മോഹനാണ് നാലാം ഗോൾ സ്കോര്‍ ചെയ്തു. വിഗ്നേഷ് ആഞ്ചാം ഗോള്‍ നേടി ഗോള്‍ പട്ടികയില്‍ ഇടം നേടി.
3 മത്സരങ്ങളില്‍ നിന്നും 9 പോയിന്‍റുമായി കേരളം ഒന്നാമതാണ്. അടുത്ത മത്സരത്തില്‍ കേരളം ജമ്മു കാശ്മീരിനെ നേരിടും