അവനെ പുറത്താക്കിയത് അറിഞ്ഞ് അന്ന് ഞാൻ പൊട്ടിക്കരഞ്ഞു; തുറന്നു പറഞ്ഞ് പരിശീലകൻ.

294305 indias t20 world cup squad likely to be announced on sep 16 report

എല്ലാ ക്രിക്കറ്റ് ആരാധകരെയും ഒരുപോലെ ഞെട്ടിച്ച സംഭവമായിരുന്നു ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ നിന്നും കുൽദീപ് യാദവിനെ ഒഴിവാക്കിയത്. ബാറ്റ് കൊണ്ട് നിർണായകമായ 40 റൺസും ബൗൾ കൊണ്ട് എട്ട് വിക്കറ്റുകളും വീഴ്ത്തിയ താരം ആയിരുന്നു ആദ്യ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. തകർപ്പൻ പ്രകടനം കാഴ്ചവെച്ചിട്ടും രണ്ടാമത്തെ ടെസ്റ്റിൽ നിന്നും താരത്തെ ഒഴിവാക്കി.

പിന്നീട് മത്സര ശേഷം താരത്തെ തങ്ങൾ മിസ്സ് ചെയ്തു എന്ന് നായകൻ രാഹുൽ തുറന്നു പറയുകയും ചെയ്തു. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് താരത്തിന്റെ പരിശീലകൻ. തന്റെ ശിഷ്യനെ ഓർത്ത് പൊട്ടിക്കരഞ്ഞു എന്നാണ് പരിശീലകൻ തുറന്നു പറഞ്ഞത്.

images 2023 01 01T165000.195

“സമയത്തിന് അനുസരിച്ച് ക്ഷമയും പക്വതയും ഉള്ളവനാണ് കുൽദീപ്. ഞാൻ അവനെക്കുറിച്ച് ആശാങ്കുലൻ ആകുന്നുണ്ട് അവൻ വളരുമ്പോൾ. കരിയറിൽ ഹാട്രിക് നേടിയ അവൻ ആദ്യം മത്സരത്തിൽ ബംഗ്ലാദേശിനെതിരെ മാൻ ഓഫ് ദി മാച്ച് ആയിരുന്നു. ഞാൻ പൊട്ടി കരഞ്ഞതിനാൽ അവനെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അറിയില്ല.

Read Also -  "താൻ കുഴിച്ച സ്പിൻ കുഴിയിൽ താൻ തന്നെ". സ്പിൻ കെണിയിൽ ഇന്ത്യ അടപടലം വീണു.
images 2023 01 01T165006.865

വിശ്വാസം നിലനിർത്താനും ക്ഷമയോടെ കാത്തിരിക്കാനും ഞാൻ അവനോട് പറഞ്ഞു. ഞാൻ മനസ്സിലാക്കുന്നത് സെലക്ഷൻ പ്രക്രിയ പ്രധാനമാണ് എന്നാണ്. തൻ്റെ നിയന്ത്രണത്തിന് അതീതമായ ഒന്നിനെക്കുറിച്ചും അവൻ വിഷമിക്കുന്നില്ല. എനിക്ക് ഉറപ്പുണ്ട് അവൻ വരാനിരിക്കുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കും എന്നത്.”- അദ്ദേഹം പറഞ്ഞു.

Scroll to Top