ക്രിസ്മസ് അവധിക്ക് ശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പുനരാരംഭിക്കും. ജംഷ്ദപൂര്‍ എഫ്സിയും കേരളാ ബ്ലാസ്റ്റേഴ്സും തമ്മിലാണ് മത്സരം. രണ്ട് ടീമുകളും മികച്ച ഫോമിലാണ്. 12 പോയിന്‍റുമായി ഇരു ടീമും പ്ലേയോഫ് സ്ഥാനങ്ങളിലുണ്ട്. തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ നേടിയ കേരളാ ബ്ലാസ്റ്റേഴ്സ് ആത്മവിശ്വാസത്തിലാണ്. അതേ സമയം ബാംഗ്ലൂരുമായി സമനില വഴങ്ങിയാണ് ജംഷദ്പൂര്‍ എത്തുന്നത്.
ബോക്സിങ്ങ് ഡേ മത്സരത്തിനു മുന്നോടിയായി ജംഷദ്പൂര്‍ കോച്ച് ഓവന്‍ കോയല്‍ കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങളെ പറ്റി പറഞ്ഞു. സ്ക്വാഡിലെ അപടകാരിയായ താരങ്ങളെപറ്റിയാണ് കോച്ച് അഭിപ്രായപ്പെട്ടത്.
”ഞാന്‍ നേരത്തെ ഇതിനെ പറ്റി സൂചിപ്പിച്ചതായി തോന്നുന്നു. അവര്‍ക്ക് മികച്ച വിദേശ താരങ്ങളുണ്ട്. വളരെ ഉയര്‍ന്ന തലത്തില്‍ കളിച്ചട്ടുള്ള സ്ട്രൈക്കറാണ് വാസ്കസ്. പെരേര ഡയസ് മികച്ച കളിക്കാരനാണ്. ലൂണ വളരെ ബുദ്ധിമാനാണ്. യുവ താരം സഹല്‍ അബ്ദുള്‍ സമദ് ശരിക്കും അക്രമണകാരിയായ കളിക്കാരനാണ്. കളികാണാന്‍ ഇമ്പമുള്ള താരം. വേഗത്തില്‍ ഗോള്‍ നേടാനും, സൃഷ്ടിക്കാനും കഴിവുള്ള താരം ”
” അവര്‍ക്ക് വേഗത്തില്‍ വരാന്‍ കഴിയുന്ന പ്രശാന്ത് എന്ന വിങ്ങര്‍ ഉണ്ട്. അവര്‍ക്ക് അപകടകരമായ കളിക്കാരെയും അപകടകരമായ ടീമിനെയും ലഭിച്ചു. ഇത് കേരളാ ബ്ലാസ്റ്റേഴ്സ് ടീമിലെ വ്യക്തികളെക്കുറിച്ചല്ല. അവര്‍ ഒരു ടീമായാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്. അവര്‍ വളരെ അപകടകരമായ എതിരാളികളായിരിക്കും ” ജംഷദ്പൂര്‍ കോച്ച് പറഞ്ഞു.
സീസണിൽ കണ്ണഞ്ചിപ്പിക്കും ഹാട്രിക്കുമായി സാന്നിധ്യം അറിയിച്ച ഗ്രെഗ് സ്‌റ്റീവാർട്ടാണ് ജംഷെദ്പുരിന്റെ പ്ലേമേക്കർ. ഇന്ത്യൻ യുവതാരം കോമൾ തട്ടാൽ , മലയാളി ഗോൾകീപ്പർ ടി.പി രെഹ്നേഷ് എന്നിവരെല്ലാം ഒന്നാന്തരം കളിയാണ് പുറത്തെടുക്കുന്നത്. ഇൻറർനാഷണൽ താരം നരേന്ദർ ഗെഹ്ലോട്ടും ഹാർട്ട്ലിയും കോട്ട കെട്ടുന്ന പ്രതിരോധവും സുശക്തമാണ്.