കേരള ബ്ലാസ്റ്റേഴ്സ് – മുംബൈ സിറ്റി മത്സരം മാറ്റി വച്ചു. കാരണം ഇത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ബ്ലാസ്റ്റേഴ്സ് – മുംബൈ സിറ്റി എഫ് സി മത്സരം മാറ്റി വച്ചു. മത്സരത്തിനാവശ്യമായ താരങ്ങള്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഇല്ലാത്തതിനാലാണ് മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റാന്‍ ഐഎസ്എല്‍ സംഘാടകര്‍ നിര്‍ബന്ധിതരായത്.

ക്യംപില്‍ പിടികൂടിയ കോവിഡ് കാരണമാണ് മത്സരം നീട്ടി വയ്ക്കാനുള്ള കാരണം. അവസാന 3 ദിവസത്തിൽ അധികമായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലനം നടത്തിയിട്ടില്ല. അവസാന മത്സരം മുതൽ ടീം ഐസൊലേഷനിലും ആണ്.

നേരത്തെ ടി കെ മോഹൻ ബഗാനും ബെംഗളൂരു എഫ് സിയും തമ്മിലുള്ള മത്സരവും മാറ്റിവെച്ചിരുന്നു. ടീമുകളുടെ അവസ്ഥ വിലയിരുത്തകയും താരങ്ങളുടേയും സ്റ്റാഫുകളുടേയും ആരോഗ്യം സംരക്ഷിക്കുമെന്നും ഐസ്എല്‍ ഉറപ്പു വരുത്തി.

11 മത്സരങ്ങള്‍ കളിച്ച കേരളാ ബ്ലാസ്റ്റേഴ്സ് 5 വീതം വിജയവും സമനിലയുമായി ഒന്നാമതാണ്. ആദ്യ മത്സരത്തിലെ എടികെ യോട് തോല്‍വി നേരിട്ടതിനു ശേഷം കേരളാ ബ്ലാസ്റ്റേഴ്സ് പരാജയമറിഞ്ഞട്ടില്ലാ. ജനുവരി 20 നു ആദ്യ മത്സരത്തിലെ തോല്‍വിക്ക് പകരം വീട്ടാനുള്ള അവസരം ബ്ലാസ്റ്റേഴ്സിനുണ്ട്.

Previous articleരോഹിത് അല്ല നായകനായി വരേണ്ടത് :നിർദേശം നൽകി ഗവാസ്ക്കർ
Next articleവിദേശ മണ്ണിൽ ഈ കളി ഗുണമില്ല : മുന്നറിയിപ്പ് നൽകി ഇർഫാൻ പത്താൻ