മനോഹരമായ തുടക്കം, ഗോള്‍ നേടി കേരളാ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ സമനില ഗോൾ വഴങ്ങുന്നു. അതിനുശേഷം പെനാൽറ്റി വഴങ്ങി മത്സരം കളഞ്ഞുകുളിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിന് മാറ്റമില്ലാ. മുംബൈ സിറ്റി എഫ്സിക്കെതിരെയുള്ള മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്.
മൽസരത്തിന്റെ ആദ്യ പകുതിയിൽ വിസിന്റെ ഗോമസിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടി. സഹൽ എടുത്ത കോർണറിൽ നിന്നും ഹെഡർ ഗോൾ നേടിയാണ് ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്. തകർപ്പൻ സേവുകളുമായി അമരീന്ദര്‍ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ മുന്നേറ്റങ്ങള്‍ തടഞ്ഞു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബിപിന്‍ സിങ്ങിലൂടെ മുംബൈ സിറ്റി എഫ്സി സമനില ഗോള്‍ നേടി. പ്രസിങ്ങ് ഗെയിം തുടര്‍ന്ന കേരളാ ബ്ലാസ്റ്റേഴ്സ് നിരവധി തവണ ഗോളിനടുത്ത് എത്തിയെങ്കിലും ഗോള്‍ലൈന്‍ മറികടക്കാനായില്ലാ. അതിനിടെ 65ാം മിനിറ്റില്‍ മുംബൈക്ക് അനുകൂലമായി പെനാല്‍റ്റി വിധിക്കുന്നു.ബോക്സില്‍ ലെ ഫോണ്ട്രയെ പാസ് സ്വീകരിക്കുനതിനിടെ വീഴ്ത്തിയതിനെ തുടര്‍ന്നാണ് പെനാല്‍റ്റി വിധി വന്നത്. പെനാല്‍റ്റി എടുത്ത ആദം ലെ ഫോണ്ട്ര പിഴവ് കൂടാതെ ലക്ഷ്യത്തില്‍ എത്തിച്ചു.
പരാജയത്തോടെ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേയോഫ് പ്രതീക്ഷള്‍ അവസാനിച്ചു. 16 മത്സരങ്ങളില്‍ നിന്നും 15 പോയിന്‍റുമായി കേരള ബ്ലാസ്റ്റേഴ്സ് ഒന്‍പതാമതാണ്. 15 മത്സരങ്ങളില്‍ നിന്നും 33 പോയിന്‍റുമായി മുംബൈ സിറ്റി എഫ്സി ഒന്നാമത് തുടരുന്നു.കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം ഫെബ്രുവരി 11 ന് ഒഡീഷക്കെതിരെയാണ്.