ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടാം പാദ സെമിഫൈനല്‍ പോരാട്ടത്തില്‍ നിന്നും വിജയികളായി കേരളാ ബ്ലാസ്റ്റേഴ്സ് സെമിഫൈനലില്‍ കടന്നു. ഇരു പാദങ്ങളിലുമായി 2-1 സ്കോറിനു ജംഷ്ദപൂരിനെയാണ് തോല്‍പ്പിച്ചത്. രണ്ടാം പാദ സെമിഫൈനലില്‍ ഇരു ടീമും സെമിഫൈനലില്‍ പിരിയുകയായിരുന്നു. കേരളാ ബ്ലാസ്റ്റേഴ്സിനു വേണ്ടി അഡ്രിയാന്‍ ലൂണയാണ് സ്കോര്‍ ചെയ്തത്. മറു വശത്ത് പ്രണോയ് ഹാള്‍ഡര്‍ ഗോള്‍ നേടി. ആദ്യ പാദത്തില്‍ മലയാളി താരം സഹലിന്‍റെ ഗോളിലാണ് ബ്ലാസ്റ്റേഴസ് വിജയം നേടിയത്.
ആദ്യ പാദത്തില്‍ നിന്നും രണ്ടു മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. സഹലിനൊപ്പം സഞ്ജീവ് സ്റ്റാലിനും പുറത്തായപ്പോൾ സന്ദീപും നിശുകുമാറും ടീമിലെത്തി. ആദ്യപകുതിയിൽ പോരാട്ടം കനത്ത് വീറും വാശിയും കൂടിയതോടെ താരങ്ങളെ നിലയ്ക്കു നിർത്താൻ റഫറിക്ക് പലതവണ ഇടപെടേണ്ടി വന്നു. ഇടയ്ക്ക് ഗോൾവരയ്ക്കു പുറത്ത് സൈഡ് റഫറിയോട് കയർത്ത ജംഷഡ്പുർ പരിശീലകൻ ഓവൻ കോയലിനും റഫറി മഞ്ഞക്കാർഡ് നൽകി.
ആദ്യ മിനുട്ടിൽ തന്നെ ആല്‍വാരോ വാസ്കസിന് ഒരു സുവർണ്ണാവസരം ലഭിച്ചു. പന്ത് ലഭിക്കുമ്പോൾ വാസ്കസിന് മുന്നിൽ ഗോൾ കീപ്പർ മാത്രമെ ഉണ്ടായിരുന്നുള്ളു എങ്കിലും ഗോൾകീപ്പർ രെഹ്നേഷിന്‍റെ മുകളിലൂടെ വാസ്കസ് പന്ത് ചിപ്പ് ചെയ്തിട്ടു എങ്കിലും ലക്ഷ്യം തെറ്റി. 10–ാം മിനിറ്റിലേക്ക് കടക്കുമ്പോൾ മറ്റൊരു ഗോളവസരം ക്രോസ് ബാറിൽത്തട്ടിയും ബ്ലാസ്റ്റേഴ്സിന് നഷ്ടമായി
18ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിന്‍റെ ഗോള്‍ പിറന്നത്. ഇടതുവിങ്ങിൽനിന്ന് അൽവാരോ വാസ്ക്വസ് ഫ്ലിക് ചെയ്ത് നൽകിയ പന്തിൽനിന്നാണ് ഗോളിലേക്കെത്തിയ നീക്കത്തിന്റെ തുടക്കം. പന്തു ലഭിച്ച അഡ്രിയൻ ലൂണ സ്വതസിദ്ധമായ ശൈലിയിൽ എതിർ താരങ്ങളെ വെട്ടിയൊഴിഞ്ഞ് ജംഷഡ്പുർ ബോക്സിലേക്ക് മുന്നേറി. ബോക്സിനു തൊട്ടുമുന്നിൽനിന്ന് ഗോൾകീപ്പറിന്റെ സ്ഥാനം കണക്കാക്കി വലതുമൂലയിലേക്ക് പന്ത് പ്ലേസ് ചെയ്തു. ജംഷഡ്പുരിന്റെ കാവൽക്കാരൻ ടി.പി. രഹനേഷിന് എന്തെങ്കിലും ചെയ്യാനാകും മുൻപ് പന്ത് വലയിൽ എത്തിക്കാനായി.
രണ്ടാം പകുതിയില്‍ ആക്രമിച്ചു കളിച്ച ജംഷ്ദപൂര്‍ പ്രണോയ് ഹാള്‍ഡറിലൂടെ സമനില കണ്ടെത്തി. എന്നാല്‍ മത്സരത്തില്‍ സമനില കണ്ടെത്തിയെങ്കിലും ജയിക്കുവാനായി രണ്ട് ഗോളുകള്‍ വേണമായിരുന്നു. തുടരെ തുടരെ ജംഷ്ദപൂര്‍ അക്രമണം നടത്തിയെങ്കിലും അച്ചടക്കത്തോടെ നിന്ന പ്രതിരോധ നിര ബ്ലാസ്റ്റേഴ്സിനെ ഫൈനലില്‍ എത്തിച്ചു.
2016 നു ശേഷം ഇതാദ്യമായാണ് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ എത്തുന്നത്. ലീഗിലെ മികച്ച ടീം ആരെന്ന് കാട്ടി തരുകയാണ് കേരളാ ബ്ലാസ്റ്റേഴസ്. ആദ്യ മത്സരത്തിനു ശേഷം ബ്ലാസ്റ്റേഴ്സ് വിജയം ആഘോഷിക്കട്ടെ, ലീഗിലെ മികച്ച ടീം ഞങ്ങളാണെന്നു രണ്ടാം പാദത്തിൽ കാണിച്ചുതരാം എന്ന് ജംഷഡ്പുർ പരിശീലകൻ ഓവൻ കോയൽ മടങ്ങിയതൊരു മുന്നറിയിപ്പും നൽകിയായിരുന്നു. ഹൈദരബാദ് – എടികെ മത്സരത്തിലെ വിജയിയെ ഫൈനലില്‍ നേരിടും. ഇത് മൂന്നാം തവണെയാണ് ബ്ലാസ്റ്റേഴസ് ഫൈനലില്‍ എത്തുന്നത്.