ആരാണ് ഐ പി എല്ലിന് പോകുന്നതെന്ന് കാണാം. പിഎസ്എലിൽ പണം വീശി എറിയും എന്ന് റമീസ് രാജ

TATA IPL

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് പ്രീമിയർ ലീഗ് ആണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ലോകത്തിലെ ഒട്ടുമിക്ക മികച്ച താരങ്ങളും ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കാറുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ പ്രീമിയർ ലീഗിന് വലിയ വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ.

പാകിസ്ഥാൻ സൂപ്പർ ലീഗിനെ ഇന്ത്യൻ സൂപ്പർ ലീഗ് നിലവാരത്തിലേക്ക് എത്തിക്കും എന്ന് പറഞ്ഞിരിക്കുകയാണ് താരം. നിലവിലെ പാകിസ്ഥാന് പ്രീമിയർ ലീഗിൻറെ ശൈലിയിൽ മാറ്റം വരുത്താൻ ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അടുത്ത വർഷം മുതൽ താര മെഗാ ലേലവും ഉൾപ്പെടുത്താനും ആലോചനയിലുണ്ട്. നിലവിലെ ഡ്രാഫ്റ്റ് സിസ്റ്റത്തിൽ നിന്നും മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ഇതോടെ പി എസ് എൽ കാശ് എറിയുന്ന ലീഗ് ആയി മാറും. അങ്ങനെ മാറിയാൽ പിന്നെ ആരാണ് ഐപിഎല്ലിലേക്ക് പോകുന്നതെന്ന് കാണാം എന്നാണ് രമീസ് രാജാ വെല്ലു വിളിക്കുന്നത്.

images 1 1


അദ്ദേഹത്തിൻറെ വാക്കുകളിലൂടെ..
“സാമ്പത്തികമായി മെച്ചപ്പെടാൻ പാകിസ്ഥാൻ ബോർഡ് പുതിയ ചില വഴികൾ കണ്ടെത്തേണ്ടതുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ബോർഡിൻറെ പ്രധാന വരുമാന മാർഗ്ഗങ്ങൾ പി എസ് എല്ലും ഐസിസി ഫണ്ടിങ്ങുമാണ് ആണ്. പിഎസ് എല്ലിൻറെ കാര്യത്തിൽ അടുത്ത സീസൺ മുതൽ ചില മാറ്റങ്ങൾ വരുത്താൻ പദ്ധതിയുണ്ട്. താരലേലം നടപ്പാക്കുന്നതാണ് പ്രധാനമായും പരിഗണനയിലുള്ളത്. പാകിസ്താൻ ബോർഡിനെ രക്ഷപ്പെടുത്താനുള്ള പ്രധാനമാർഗം ഈ ലീഗാണ്. താരലേലം സമ്പ്രദായത്തിലേക്ക് അ മാറ്റിയാൽ തന്നെ കാര്യങ്ങൾ മാറിമറിയും. അടുത്ത സീസൺ മുതൽ കൂടുതൽ വേദികളിൽ മത്സരങ്ങൾ സംഘടിപ്പിക്കും. ഹോം എവിടെ രീതിയിലുള്ള മത്സരങ്ങളും ഉണ്ടായിരിക്കും. അതുവഴി സ്റ്റേഡിയത്തിൽ നിന്നുള്ള വരുമാനവും വർധിക്കും.”

See also  17ആം ഓവർ എറിയാനെത്തിയ പാണ്ഡ്യയെ തടഞ്ഞ് രോഹിത്. വിജയം കണ്ട രോഹിതിന്റെ "പ്ലാൻ ബി".
download 2


എന്നാൽ കൂടുതൽ പണം ഇറക്കാനുള്ള റമീസ് രാജയുടെ പുതിയ തന്ത്രങ്ങള്ളോട് ടീം ഉടമകൾ എങ്ങനെ പ്രതികരിക്കും എന്ന് കാത്തിരിക്കുകയാണ് കായികലോകം.

Scroll to Top