സഹലിന്‍റെ ഗോളിന് വിന്‍സി ബരേറ്റയുടെ മറുപടി. കേരള ബ്ലാസ്റ്റേഴ്സിന്‍റെ വിജയ കുതിപ്പിന് അവസാനം.

FkWXGKqaUAI8Pks

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സും – ചെന്നൈ എഫ്സിയും തമ്മിലുള പോരാട്ടം സമനിലയില്‍ അവസാനിച്ചു. ഇരും ടീമും ഒരു ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്.

സ്വന്തം കാണികളുടെ മുന്‍പില്‍ വളരെ മനോഹരമായാണ് ചെന്നൈ എഫ്.സി തുടങ്ങിയത്. എന്നാല്‍ അവസരങ്ങള്‍ മുതലാക്കാനായില്ലാ. പിന്നാലെ കളി തിരിച്ചു പിടിച്ച കേരള ബ്ലാസ്റ്റേഴസ്, പതിയ ചെന്നൈ ബോക്സിലേക്ക് എത്തി.

FkWXGKpaAAA12 b 1

അഡ്രിയാന്‍ ലൂണയുടെ ഒരു ഫ്രീകിക്ക് ദെബിജിത്ത് തടഞ്ഞു. എന്നാല്‍ തൊട്ടു പിന്നാലെ സഹലിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ലീഡെടുത്തു. ഇവാന്‍ കലിയുഷ്നിയുടെ തരൂ പാസില്‍ നിന്നും ചിപ്പ് ചെയ്താണ് സഹല്‍ ഗോളടിച്ചത്.

ചെന്നൈക്കും മികച്ച അവസരം ഉണ്ടായിരുന്നു. വിന്‍സി ബരറ്റോയുടെ ഷോട്ടടിക്കാനുള്ള ശ്രമം പരാജയപ്പെട്ടത് കേരള ബ്ലാസ്റ്റേഴ്സിനു ഭാഗ്യമായി.

FkWcZTjaYAEKTwx

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ചെന്നൈ ഒപ്പമെത്തി. റഹീം അലിയുടെ ഷോട്ട് ഗില്‍ തടഞ്ഞെങ്കിലും റീ ബൗണ്ടിലൂടെ മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരം കൂടിയായ വിന്‍സി ബരേറ്റോ ഗോള്‍ അടിച്ചു. മത്സരത്തിന്‍റെ അവസാന നിമിഷങ്ങളില്‍ രാഹുലിന് അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ലാ.

ഇഞ്ചുറി ടൈമില്‍ ഇരു പകുതികളിലേക്കും ആക്രമണ മുന്നേറ്റങ്ങള്‍ നടന്നെങ്കിലും വിജയ ഗോള്‍ പിറന്നില്ലാ.

സമനിലയോടെ കേരള ബ്ലാസ്റ്റേഴസ് 19 പോയിന്‍റുമായി നാലമത് എത്തി. തുടര്‍ച്ചയായ 5 മത്സരങ്ങള്‍ക്ക് ശേഷമാണ് കേരളം പോയിന്‍റ് നഷ്ടമാക്കുന്നത്. ഒഡീഷക്കെതിരെയാണ് കേരളത്തിന്‍റെ അടുത്ത മത്സരം.

Scroll to Top