ഇന്നലെയായിരുന്നു ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൽ എഫ്സി കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം. മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ചെന്നൈയിൽ എഫ് സി യെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് വിജയ വഴിയിൽ തിരിച്ചെത്തി. ആദ്യം ഗോൾ വഴങ്ങിയതിനു ശേഷം രണ്ടു ഗോൾ തിരിച്ചടിച്ചായിരുന്നു ബ്ലാസ്റ്റേഴ്സ് വിജയം കരസ്ഥമാക്കിയത്.
മത്സരത്തിലെ രണ്ടാം മിനിറ്റിൽ ചെന്നൈയിൻ താരം അബ്ദേനാസർ എൽ ഖയാത്തിയുടെ തകർപ്പൻ ഗോളിൽ ചെന്നൈ മുന്നിലെത്തി. മുൻ തൂക്കം നേടിയെടുത്തെങ്കിലും ബ്ലാസ്റ്റേഴ്സിന് മേൽ ആധിപത്യം പുലർത്താൻ ചെന്നൈക്ക് സാധിച്ചില്ല. മത്സരത്തിലെ 38 മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണയുടെ തകർപ്പൻ ലോങ്ങ് റേഞ്ചറിലൂടെ ബ്ലാസ്റ്റേഴ്സ് സമനില ഗോൾ നേടി. മത്സരത്തിലെ 64ാം മിനിറ്റിൽ ലൂണയുടെ അസിസ്റ്റിൽ മലയാളി താരം കെ പി രാഹുലും വലകുലുക്കിയതോടെ കേരളം മുന്നിലെത്തി.
കേരളത്തിന് തുണയായത് ഗോൾകീപ്പർ ഗില്ലിന്റെ തകർപ്പൻ പ്രകടനം കൂടിയായിരുന്നു. അഞ്ചിലേറെ ഷോട്ട് ഓൺ ടാർഗറ്റുകളാണ് താരം തടുത്തിട്ടത്. ഇന്നലത്തെ മത്സരം വിജയിച്ചതോടെ ഇനിയുള്ള ലീഗിലെ അവശേഷിക്കുന്ന മൂന്നു മത്സരങ്ങളിൽ നിന്നും മൂന്നു പോയിന്റുകൾ സ്വന്തമാക്കിയാൽ ബ്ലാസ്റ്റേഴ്സിന് ഐഎസ്എൽ സെമിഫൈനൽ ഉറപ്പിക്കാം. ഈ സീസൺ മുതൽ ആദ്യ രണ്ട് സ്ഥാനക്കാർക്ക് നേരിട്ട് സെമിഫൈനൽ പ്രവേശനം ലഭിക്കുക. നാല് മുതൽ 6 വരെയുള്ള സ്ഥാനക്കാർ പരസ്പരം മത്സരിച്ച് അതിൽ വിജയിക്കുന്നവർ ആണ് അടുത്ത രണ്ട് സ്ഥാനത്തേക്ക് യോഗ്യത നേടുക.
നിലവിൽ 31പോയിൻ്റ് ഉള്ള ബ്ലാസ്റ്റേഴ്സിന് ഇനി മൂന്ന് പോയിന്റുകൾ മാത്രം മതി. ഏഴാം സ്ഥാനത്തുള്ള ഒഡീഷക്ക് പരമാവധി നേടാൻ സാധിക്കുക 33 പോയിന്റാണ്. വരുന്ന മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റുകൾ സ്വന്തമാക്കിയാൽ ബ്ലാസ്റ്റേഴ്സിന് മറ്റുള്ള ടീമിനെ ആശ്രയിക്കാതെ തന്നെ പ്ലേഓഫിലേക്ക് കടക്കാം. മൂന്ന് മത്സരങ്ങളിൽ നിന്ന് ഏതെങ്കിലും ഒരു മത്സരം വിജയിക്കുകയോ അല്ലെങ്കിൽ മൂന്നു മത്സരങ്ങളിൽ സമനില നേടുകയോ ചെയ്താൽ മതി.