ഐഎസ്എൽ പ്ലേ ഓഫ് കേരള ബ്ലാസ്റ്റേഴ്സ് ബാംഗ്ലൂർ എഫ്സി മത്സരത്തിൽ നാടകീയ സംഭവങ്ങൾ. ഫ്രീകിക്കിൽ നിന്നും ബാംഗ്ലൂർ എഫ്സിക്ക് ഗോൾ അനുവദിച്ചതിനെ തുടർന്നാണ് നാടകീയ സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ഉണ്ടായ തർക്കത്തിന് പിന്നാലെ പരിശീലകൻ ഇവാൻ വുക്കാമനോവിച്ച് കളത്തിൽ വരികയും കളിക്കാരെ തിരിച്ചു വിളിക്കുകയും ചെയ്തു.
ഇതോടെ മത്സരം മുഴുവൻ സമയവും പൂർത്തിയാക്കാതെ ബ്ലാസ്റ്റേഴ്സ് താരങ്ങൾ മടങ്ങി. മത്സരത്തിലെ രണ്ട് പകുതികളിലും ഗോൾ പിറക്കാത്തതിനെ തുടർന്ന് മത്സരം അധികസമയത്തേക്ക് പോയി. അധികസമയത്തിന്റെ തുടക്കത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
സുനിൽ ഛേത്രിയെ ഫൗൾ ചെയ്തതിനാണ് ബാംഗ്ലൂരിന് ഫ്രീക്ക് നൽകിയത്. എന്നാൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ അണിനിരക്കും മുൻപ് ചേത്രി ആ ഫ്രീകിക്ക് വലയിലാക്കി. തുടർന്ന് സ്കോർബോർഡിൽ കേരള മുന്നിലെത്തി. ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഇത് ഗോൾ അല്ല എന്ന് വാദിച്ചു.
റഫറി ഗോൾ നൽകിയതോടെയാണ് പരിശീലകൻ കളത്തിലിറങ്ങി കളിക്കാരെ തിരിച്ചുവിളിച്ചത്. തുടർന്ന് മത്സരം തടസ്സപ്പെടുകയും താരങ്ങൾ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുകയും ചെയ്തു. മത്സരം മുഴുവൻ സമയവും പൂർത്തിയായപ്പോൾ റഫറി വിസിൽ വിളിക്കുകയും വിജയം ബാംഗ്ലൂരിന് സമ്മാനിക്കുകയും ചെയ്തു.