കുപ്പികളും ചെരുപ്പും എറിഞ്ഞു. മത്സരം നിര്‍ത്തിവച്ച് റഫറി. കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കും താരങ്ങള്‍ക്കുമെതിരെ അതിക്രമം.

Untitled design

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മുഹമ്മദന്‍സ് – കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കു നേരെ അതിക്രമം. മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചു. മത്സരത്തില്‍ 75-ാം മിനിറ്റില്‍ ജീസസ് ജിമെനെസ് ഗോള്‍ നേടി ബ്ലാസ്റ്റേഴ്സ് ലീഡെടുത്തതോടെയാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്.

നേരത്തെ 67-ാം മിനിറ്റില്‍ ക്വാമി പെപ്ര സമനില ഗോള്‍ നേടിയതോടെ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ആവേശത്തിലായി. തൊട്ടു പിന്നാലെ ജിമനസും സ്കോര്‍ ചെയ്തതോടെ ആവേശം ഇരട്ടിയായി. ഇതോടെ തൊട്ടടുത്ത സ്റ്റാന്‍ഡിലിരുന്ന മുഹമ്മദന്‍സ് ആരാധകര്‍ കുപ്പികളും ചെരിപ്പുമെല്ലാം ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കു നേര്‍ക്ക് വലിച്ചെറിയുകയായിരുന്നു.

കളിക്കാര്‍ക്കും ഈ അതിക്രമം നേരിടേണ്ടി വന്നു. കളിക്കാര്‍ക്ക് നേരെ ആരാധകര്‍ കുപ്പികളും ചെരിപ്പുമെല്ലാം വലിച്ചെറിഞ്ഞു. ഇതോടെ മത്സരം കുറച്ച് നേരത്തേക്ക് നിര്‍ത്തിവെച്ചു. മുഹമ്മദന്‍സ് താരങ്ങള്‍ ആരാധകരോട് ശാന്തരാവാന്‍ ആവശ്യപ്പെടുന്നതും കാണാമായിരുന്നു. മുഹമ്മദന്‍സിന് അനുകൂലമായ ഒരു പെനാല്‍റ്റി നിഷേധിച്ചതും പിന്നീട് കേരളം സ്കോര്‍ ചെയ്തതുമാണ് ആരാധകരുടെ ഈ രോഷത്തിനു പിന്നില്‍

Scroll to Top