എന്തിന് സ്റ്റാർട്ടിങ് ഇലവനിൽ ഇത്രയധികം മാറ്റങ്ങൾ വരുത്തി? ഉത്തരം നൽകി ആശാൻ.

ഇന്നലെയായിരുന്നു ഐഎസ്എല്ലിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാം മത്സരം. മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ തിരിച്ചെത്തി. ബ്ലാസ്റ്റേഴ്സിന് വേണ്ടി മലയാളി താരം അബ്ദുൽ സമദ് പകരക്കാരനായി ഇറങ്ങി രണ്ടു ഗോളുകളും ഇക്കൊല്ലം പുതിയത് ടീമിലെത്തിയ ദിമിട്രിയോസ് ഡയമൻ്റകോസ് ഒരു ഗോളും ബ്ലാസ്റ്റേഴ്സിന് വേണ്ടി ആദ്യം ഗോളും നേടി.


ആദ്യ മത്സരം വിജയിച്ച്, പിന്നെയുള്ള മൂന്നു മത്സരങ്ങളും തുടരെത്തുടരെ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സിന് ഇന്നലത്തെ വിജയം അനിവാര്യമായിരുന്നു. ആദ്യപകുതി ഗോൾ രഹിതമായി അവസാനിച്ചപ്പോൾ രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്സ് മൂന്ന് ഗോളുകളും നേടിയത്. മത്സരത്തിൽ ഏറെ മാറ്റങ്ങളോടെയാണ് ഇന്നലെ ബ്ലാസ്റ്റേഴ്സ് കളിക്കാൻ ഇറങ്ങിയത്. ലൈനപ്പ് കണ്ടപ്പോൾ ആരാധകർ ആദ്യം ഒന്ന് ഞെട്ടി.

FB IMG 1667728033015കാരണം അത്രയധികം മാറ്റങ്ങൾ ആയിരുന്നു പരിശീലകൻ ഇവാൻ വുകാമനോവിച്ച് ഇന്നലത്തെ മത്സരത്തിൽ വരുത്തിയത്. അഞ്ച് മാറ്റങ്ങൾ ആയിരുന്നു ഇന്നലത്തെ മത്സരത്തിൽ പരിശീലകൻ മാറ്റിയത്. കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ ഉണ്ടാകാതിരുന്ന ഹോർമിപാം, ഇവാൻ കലിയുഷ്നി എന്നിവർ ആദ്യ ഇലവനിൽ തിരിച്ചെത്തി. മാത്രമല്ല സൗരവ് മണ്ഡൽ, നിഷു കുമാർ, സന്ദീപ് സിംഗ് എന്നിവർ ഈ സീസണിൽ ആദ്യമായി ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം നേടി. മത്സരശേഷം ഇതേക്കുറിച്ച് പരിശീലകൻ പറയുകയും ചെയ്തു.

FB IMG 1667728027490

“ഒരുപിടി പുതിയ താരങ്ങൾ ഈ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങി, അതിന് കാരണം മറ്റൊന്നുമല്ല മികച്ച സ്ക്വാഡ് ഞങ്ങൾക്കുണ്ട്. എന്നതാണ്, ഈ താരങ്ങളെല്ലാവരും കളിക്കാൻ അവസരം അർഹിക്കുന്നുമുണ്ട്, ലഭിച്ച അവസരം അവർ നന്നായി ഉപയോഗിച്ചതിൽ എനിക്ക് സന്തോഷവുമുണ്ട്.”-ഇവാൻ പറഞ്ഞു.