❝ബ്ലാസ്റ്റേഴ്സ് വിജയം ആഘോഷിക്കട്ടെ, ലീഗിലെ മികച്ച ടീം ഞങ്ങളാണെന്നു രണ്ടാം പാദത്തിൽ കാണിച്ചുതരാം❜❜ –ഐഎസ്എൽ സെമിഫൈനലിന്റെ ഒന്നാം പാദ മത്സരത്തിനു ശേഷം ജംഷഡ്പുർ പരിശീലകൻ ഓവൻ കോയൽ മടങ്ങിയതൊരു മുന്നറിയിപ്പും നൽകിയാണ്. ഇപ്പോഴിതാ ലീഗിലെ ഏറ്റവും മികച്ച ടീം ആരെന്ന് കാണിച്ചു കൊടുക്കുകയാണ് ഇവാന്‍ വുകമനോവിച്ച്. രണ്ടാം പാദത്തില്‍ ഇരു ടീമും സമനില പാലിച്ചതോടെയാണ് ആദ്യ പാദത്തിലെ വിജയത്തോടെ കേരളാ ബ്ലാസ്റ്റേഴസ് ഫൈനലില്‍ എത്തുന്നത്.
2016 നു ശേഷം ഇത് ആദ്യമായാണ് കേരളം ഫൈനലില്‍ എത്തുന്നത്. രണ്ട് തവണ ഫൈനലില്‍ എത്തിയെങ്കിലും കലാശപോരാട്ടത്തില്‍ ഇതു വരെ കപ്പുയര്‍ത്താന്‍ കേരളാ ബ്ലാസ്റ്റേഴസിനു സാധിച്ചട്ടില്ലാ. ഇത്തവണ തിരുത്തി കുറിക്കാനാണ് ഇവാനും സംഘവും എത്തിയിരിക്കുന്നത്.
നേരത്തെ ലീഗ് മത്സരത്തില്‍ ജംഷ്ദപൂരിനെതിരെ വിജയിക്കാന്‍ കേരളാ ബ്ലാസ്റ്റേഴസിനു സാധിച്ചിരുന്നില്ലാ. ആദ്യ ലീഗ് മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം ലീഗ് മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു ജംഷ്ദ്പൂരിന്‍റെ വിജയം. ലീഗ് മത്സരത്തിലെ തോല്‍വിക്കുള്ള പ്രതികാരം കൂടിയായി ഈ വിജയം മാറി.
ഒന്നാം പാദത്തിൽ ഒരു ഗോളിന്റെ ജയവും കുറിച്ച് ഒരു ചുവടു മുന്നിലായി മടങ്ങുമ്പോഴും ‘ഒരു മത്സരം മാത്രമേ കഴിഞ്ഞിട്ടുള്ളൂ, പോരാട്ടം ഇനിയും ബാക്കി’ എന്ന ഓർമപ്പെടുത്തലായിരുന്നു ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചിന്റെ പ്രതികരണം. ശാന്തമായിരുന്ന ഇവാന്‍റെ തന്ത്രങ്ങള്‍ നടപ്പിലായതോടെ ബ്ലാസ്റ്റേഴസ് ഫൈനലിലേക്ക് കുതിച്ചു.