ഇതെന്താ വോളിബോളോ ? ഇവാന്‍ പേടിച്ചത് തന്നെ സംഭവിച്ചു.

Pranoy halder handball against kbfc semi final scaled

ജംഷ്ദ്പൂരിന്‍റെയും റഫറിയുടേയും പോരാട്ട മികവ് മറികടന്നാണ് കേരളാ ബ്ലാസ്റ്റേഴസ് ഫൈനലില്‍ എത്തിയത്. രണ്ടാം പാദ മത്സരം സമനിലയായതോടെ ആദ്യ പാദത്തില്‍ വിജയിച്ച കേരളാ ബ്ലാസ്റ്റേഴസ് ഫൈനലില്‍ എത്തുകയായിരുന്നു. കേരളാ ബ്ലാസ്റ്റേഴസിന്‍റെ ഗോള്‍ നേടിയത് അഡ്രിയാന്‍ ലൂണയായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ പ്രണോയ്   ഹാള്‍ഡര്‍ നേടിയ ഗോളില്‍ ജംഷ്ദപൂര്‍ തിരിച്ചെത്തി. മത്സരത്തിലെ റഫറീയിങ്ങ് പിഴവ് കാരണമാണ് ബ്ലാസ്റ്റേഴസിനു ഗോള്‍ വഴങ്ങേണ്ടി വന്നത്. ഇന്ത്യന്‍ താരം നേടിയ ഗോള്‍ ഹാന്‍ഡ് ബോളായിരുന്നു. എന്നാല്‍ റഫറി ഹാന്‍ഡ് ബോള്‍ വിളിച്ചില്ലാ. തെറ്റായ ഒരു തീരുമാനത്തിലൂടെ ബ്ലാസ്റ്റേഴസ് ഇതോടെ സമര്‍ദ്ധത്തിലായി മാറി.

20220315 234139 scaled

തെറ്റായ തീരുമാനത്തിലൂടെ എളുപ്പത്തില്‍ ജയിച്ചു കയറേണ്ട ഫൈനലാണ് അവസാന നിമിഷം വരെ ബ്ലാസ്റ്റേഴസിനെ വലച്ചത്. മത്സരത്തിനു മുന്നോടിയായി ഐഎസ്എല്‍ റഫറീയിങ്ങിനെ പറ്റി ബ്ലാസ്റ്റേഴസ് കോച്ച് ഇവാന്‍ വുകമനോവിച്ച് കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.

ജംഷഡ്പുര്‍ – കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദ സെമി ഫൈനലിന്റെ ഫലം റഫറിമാരുടെ തീരുമാനം അനുസരിച്ചായിരിക്കും വരുക എന്നും വുകോമനോവിച്ച് തുറന്നടിച്ചിരുന്നു. ”ഈ സീസണില്‍ റഫറിമാര്‍ നിരവധി പിഴവുകള്‍ വരുത്തി. മഞ്ഞക്കാര്‍ഡും ചുവപ്പ് കാര്‍ഡും കൊടുക്കേണ്ടിടത്ത് പക്ഷപാതപരമായ തീരുമാനങ്ങള്‍ റഫറിമാര്‍ കൈക്കൊള്ളുന്നുണ്ടെന്നും അത്തരം കാര്യങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോളിന് ഗുണകരമല്ലെ ” മത്സരത്തിനു മുന്നോടിയായി കേരളാ ബ്ലാസ്റ്റേഴസ് കോച്ച് പറഞ്ഞു.

20220315 222239

കേരളാ ബ്ലാസ്റ്റേഴസിനെതിരെ റഫറിമാര്‍ പ്രവര്‍ത്തിക്കുന്നു എന്ന വിമര്‍ശനം ശക്തമാണ്. ലീഗ് റൗണ്ടില്‍ എടികെ മോഹന്‍ ബഗാനെതിരായ മത്സരത്തില്‍ റഫറി ഏഴ് മിനിറ്റ് ഇഞ്ചുറി ടൈം നല്‍കിയതും, സെമി ഫൈനല്‍ ആദ്യ പാദത്തില്‍ ജംഷഡ്പുര്‍ എഫ്‌സിയുടെ ക്യാപ്റ്റന്‍ പീറ്റര്‍ ഹാര്‍ട്ട്‌ലിയുടെ ഫൗളുമാണ് ആരാധകര്‍ എടുത്തു കാട്ടുന്നത്. റഫറി ആ ഫൗളിനു കാര്‍ഡ് നല്‍കാതിരുന്നതോടെ ഇത് ബാസ്‌കറ്റ്‌ബോള്‍ അല്ല, ഫുട്‌ബോള്‍ ആണെന്ന് ഇവാന്‍ വുകോമനോവിച്ച് ഒഫീഷ്യല്‍സിനെ ധരിപ്പിച്ചിരുന്നു.

Scroll to Top