പരിക്കുകള്‍ തുടരുന്നു. മറ്റൊരു ഫ്രാന്‍സ് താരവും പുറത്ത്.

ഇന്ന് ആരംഭിക്കുന്ന ഖത്തര്‍ ലോകകപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സിന് വന്‍ തിരിച്ചടി. ഇപ്പോഴിതാ ഏറ്റവും ഒടുവിൽ സ്റ്റാർ സ്ട്രൈക്കർ കരിം ബെൻസെമയും പരിക്കേറ്റ് ലോകകപ്പിൽ നിന്ന് പുറത്തായിരിക്കുകയാണ്. ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷൻ തന്നെ താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്ന് ഔദ്യോഗികമായി അറിയിച്ചു. ലീഗ് ഫുട്‌ബോള്‍ മത്സരങ്ങളില്‍ റയല്‍ മാഡ്രിഡിനായി തകര്‍പ്പന്‍ ഫോം പുറത്തെടുത്ത ബെന്‍സെമയുടെ പ്രകടനം ടീമിന് മുതല്‍ക്കൂട്ടാവുമെന്ന് കരുതുമ്പോഴാണ് അപ്രതീക്ഷിത തിരിച്ചടി.

ട്രയനിങ്ങിനിടെയാണ് ബെൻസെമയ്ക്ക് ഇടത് കാല്‍ തുടക്കാണ് പരിക്കേറ്റത്. പിന്നീട് ദോഹ ആശുപത്രിയിൽ നടത്തിയ സ്കാനിങ്ങിനെ തുടർന്നാണ് ബെൻസേമക്ക് കളിക്കാനാവില്ലാ എന്ന് അറിയിച്ചത്. മുൻനിര താരങ്ങളായ പോൾ പോഗ്ബ, എൻഗോളെ കാന്റെ, ക്രിസ്റ്റഫർ എൻകുൻകു എന്നിവർ പരിക്കേറ്റ് ടീമിൽ നിന്ന് നേരത്തെ തന്നെ പുറത്തായിരുന്നു.

Fh9dKfQXkAQCRz7

നിലവിലെ ബാലണ്‍ ഡി ഓര്‍ ജേതാവാണ് കരീം ബെന്‍സേമ. ‘എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും പിൻമാറിയിട്ടില്ല, പക്ഷേ ഇന്ന് എനിക്ക് എന്റെ ടീമിനെ കുറിച്ച് ചിന്തിച്ചേ മതിയാകൂ. ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ എന്റെ സ്ഥാനം മറ്റൊരാൾക്ക് നൽകണം’- ബെൻസെമ സമൂഹമാധ്യമത്തില്‍ കുറിച്ചു.