ഇറ്റലിയന്‍ ക്ലബായ യുവന്റസിന് വന്‍ തിരിച്ചടി. സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് നടന്ന അന്വേഷണത്തിനൊടുവില്‍ കുറ്റക്കാര്‍ എന്ന് തെളിഞ്ഞതോടെ ക്ലബിന്‍റെ 15 പോയിന്റ് കുറയ്ക്കാന്‍ ഇറ്റാലിയന്‍ നാഷ്നല്‍ ഫുട്ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചു.
സാമ്പത്തിക ക്രമക്കേടുകള്‍ക്ക് പുറമെ അക്കൗണ്ടിങ്ങ് തെറ്റായി നല്‍കിയെന്നും ആരോപണമുയര്‍ന്നിരുന്നു. ആരോപണത്തിനു പിന്നാലെ ക്ലബ് നേതൃത്വം പൂര്‍ണമായും സ്ഥാനമൊഴിഞ്ഞിരുന്നു.
യുവന്റസിന്റെ 9 പോയിന്റ് കുറയ്ക്കണം എന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ ഫെഡറേഷന്‍ ഇത് 15 പോയിന്റാക്കി. ഫെഡറേഷന്‍റെ നടപടിക്കെതിരെ യുവന്റസ് അപ്പീലിന് പോകും
പോയിന്റ് വെട്ടിക്കുറച്ചതോടെ യുവന്റസിപ്പോള്‍ പത്താം സ്ഥാനത്തേക്ക് വീണു. 37 പോയിന്റുണ്ടായിരുന്ന യുവന്റസ് സിരി ഏയില്‍ മൂന്നാമതായിരുന്നു. എന്നാല്‍ 15 പോയിന്റ് കുറഞ്ഞതോടെ ഇപ്പോള്‍ യുവന്റസിന് 22 പോയിന്റേയുള്ളു.