കഴിഞ്ഞ സീസണിൽ അവന് വന്ന നഷ്ടങ്ങൾ അവൻ നികത്തുകയാണ്; ബ്ലാസ്റ്റേഴ്സ് സൂപ്പർ താരത്തെ വാനോളം പുകഴ്ത്തി ഇവാൻ വുകാമനോവിച്ച്.

images 14

ഇന്ത്യൻ സൂപ്പർ ലീഗിൽ എല്ലാവരെയും ഞെട്ടിക്കുന്ന പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സിനായി മലയാളി താരം കെ പി രാഹുൽ പുറത്തെടുക്കുന്നത്. ആദ്യ മൂന്ന് മത്സരങ്ങളിൽ താരത്തിന് ആദ്യ ഇലവനിൽ അവസരം ഉണ്ടായിരുന്നില്ല. എന്നാൽ ആ മത്സരങ്ങളിൽ എല്ലാം പകരക്കാരനായി ഇറങ്ങി തകർപ്പൻ പ്രകടനമാണ് താരം പുറത്തെടുത്തത്.പിന്നീട് താരം ആദ്യ ഇലവനിലേക്ക് തിരിച്ചെത്തി. ഈ സീസണിൽ ഇതിനോടകം രണ്ട് അസിസ്റ്റുകളും ഒരു ഗോളും താരം തൻ്റെ പേരിലാക്കിയിട്ടുണ്ട്. എന്നാൽ ഗോളുകളുടെയും അസിസ്റ്റുകളുടെയും എണ്ണത്തേക്കാൾ താരത്തിൻ്റെ വേഗതയും ആത്മാർത്ഥതയും സ്കില്ലുമാണ് ആരാധകരുടെ മനം കീഴടക്കിയത്. ഇപ്പോഴിതാ മലയാളി താരത്തെ വാനോളം പുകഴ്ത്തി കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുഖ്യ പരിശീലകൻ ഇവാൻ വുകമനോവിച്ച്.

images 12

“രാഹുലിനെ കഴിഞ്ഞ സീസണിൽ ഞങ്ങൾക്ക് നഷ്ടമായിരുന്നു. അവൻ കഴിഞ്ഞ സീസണിൽ പരിക്കിന്റെ പിടിയിലായിരുന്നു. അവസാനത്തെ കുറച്ചു മത്സരങ്ങളിൽ മാത്രമാണ് അവന് കഴിഞ്ഞ സീസണിൽ കളിക്കാൻ സാധിച്ചത്. എന്നാൽ കഴിഞ്ഞ സീസണിലെ ആ നഷ്ടം നികത്തുവാൻ കഠിനമായി പ്രയത്നിച്ചു കൊണ്ടു തന്നെയാണ് ഇത്തവണ രാഹുൽ ഇറങ്ങുന്നത്.

images 13

ടീമിൻ്റെ നിർണായ താരമായി രാഹുൽ മാറി. അവൻ ടീമിലെ ഒരു യുവതാരം എന്നതിനപ്പുറം ഒരു ഉത്തരവാദിത്വമുള്ള താരമായി മാറി. കൊച്ചിയിൽ മലയാളികൾക്ക് മുൻപിൽ കളിക്കുമ്പോൾ അവിടെ പ്രത്യേകം പറഞ്ഞു മോട്ടിവേഷൻ ചെയ്യേണ്ട ആവശ്യമില്ല. കൊച്ചിയിൽ അവൻ കൂടുതൽ ഉത്സാഹത്തോടെയാണ് കളിക്കുന്നത്. അവൻ്റെ ഈ തകർപ്പൻ പ്രകടനം സീസണിലെ വരും മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന് മികച്ച ഒരു മുതൽക്കൂട്ടാകും.”- ഇവാൻ വുകമനോവിച്ച് പറഞ്ഞു.

Scroll to Top