ഇത്തവണ ലോൺ അടിസ്ഥാനത്തിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ താരമാണ് കലിയുഷ്നി. എല്ലാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെയും മനം കവർന്നുകൊണ്ട് തകർപ്പൻ പ്രകടനമാണ് താരം കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. ബ്ലാസ്റ്റേഴ്സ് മധ്യ നിരയിലെ മുഖ്യതാരമായി ഇവാൻ വളരെ പെട്ടെന്ന് തന്നെ മാറി.
ബ്ലാസ്റ്റേഴ്സിന് വേണ്ടി സീസണിൽ 11 മത്സരങ്ങളിൽ നിന്നും നാല് ഗോളുകളും ഒരു അസിസ്റ്റും താരം ഇതുവരെയും നേടിക്കഴിഞ്ഞു. ലോൺ അടിസ്ഥാനത്തിൽ ബ്ലാസ്റ്റേഴ്സിൽ എത്തിയ താരം അടുത്ത സീസണിൽ മഞ്ഞപ്പടയുടെ കൂടെ ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്. താരം ടീമിൽ തുടരണം എന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകരും പരിശീലകൻ ഇവാൻ വുക്കാമനോവിച്ചും മാനേജ്മെൻ്റും ആഗ്രഹിക്കുന്നത്. താരത്തെ ബ്ലാസ്റ്റേഴ്സ് നിലനിർത്തുന്നു എന്ന ആരാധകരുടെ ചോദ്യത്തിന് ഇപ്പോൾ മറുപടി നൽകിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ.
ഇവാനെ പോലെ ഒരു തകർപ്പൻ താരത്തെ ടീം നിലനിർത്തുക എന്നത് പ്രയാസം തന്നെ ആയിരിക്കും എന്നാണ് കോച്ച് പറയുന്നത്.”അദ്ദേഹത്തിൻ്റെ രാജ്യത്തിലെ സാഹചര്യങ്ങൾ കാരണമാണ് ഇവാൻ ഇവിടെ എത്തിയത്. ഇവാനെ ഈ സീസൺ കഴിഞ്ഞാൽ നിലനിർത്തുക എന്ന കാര്യം പ്രയാസമായിരിക്കും. ഇതുപോലെ ടാലൻ്റ് ഉള്ള താരങ്ങൾക്ക് യൂറോപ്പ്യൻ മാർക്കറ്റിൽ വലിയ മൂല്യം നൽകേണ്ടി വരും.
ഐ.എസ്.എല്ലിലെ ഏത് ക്ലബ്ബ് ആയാലും ഏത് താരത്തിന് നൽകിയ തുകയേക്കാളും വലിയ തുക ആയിരിക്കും അത്. എങ്കിലും ഇത് ഫുട്ബോൾ ആണ്. ഇവാനെ ഇവിടെ നിലനിർത്താൻ വേണ്ടതിന് ആവശ്യമുള്ളതെല്ലാം ക്ലബ്ബ് ചെയ്യും. അദ്ദേഹത്തിൻ്റെ ഉക്രൈൻ ക്ലബ്ബുമായി അഞ്ചു വർഷത്തെ കരാർ അവനുണ്ട്. അതുകൊണ്ടു തന്നെ കാര്യങ്ങൾ അത്ര എളുപ്പമാകില്ല. അദ്ദേഹം ഇവിടെ സന്തോഷവാനാണ്. അദ്ദേഹത്തിൻറെ താൽപ്പര്യവും പ്രധാനമാകും.”- കോച്ച് ഇവാൻ വുകാമനോവിച്ച് പറഞ്ഞു.