ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന ഘട്ടത്തിൽ ദയനീയ പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. അവസാന 5 മത്സരങ്ങളിൽ വെറും ഒരു വിജയം മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയത്. ബാക്കി നാല് മത്സരവും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു.
ലീഗ് ഘട്ട മത്സരങ്ങൾ അവസാനിച്ചതോടെ 20 കളികളിൽ നിന്നും 10 വിജയവും ഒരു സമനിലയും 9 തോൽവിയും അടക്കം 31 പോയിൻ്റുകളുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. സീസണിലെ ആദ്യഘട്ടത്തിൽ മികച്ച രീതിയിൽ കളിച്ചതിനാൽ ബ്ലാസ്റ്റേഴ്സിന് പ്ലേയോഫിന് പ്രവേശിക്കാൻ സാധിച്ചു. ഇപ്പോൾ ഇതാ ലീഗിലെ പ്ലേ ഓഫ്,ഫൈനൽ ഘട്ടമത്സരങ്ങളിൽ വ്യത്യസ്ത രീതിയിലുള്ള മെന്റാലിറ്റി ആവശ്യമാണെന്ന് പറഞ്ഞിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പരിശീലകൻ ഇവാൻ വുകോമനോവിച്ച്.
“വ്യത്യസ്തമായ മാനസികാവസ്ഥ പ്ലേഓഫിന് ആവശ്യമാണ്. ആദ്യ ഗെയിം നോക്കൗട്ട് ആണെങ്കിൽ നിങ്ങൾക്ക് കണക്കുകൂട്ടലുകൾക്ക് മനസ്സുണ്ടാകില്ല. നിങ്ങൾ ആ മത്സരത്തിൽ നന്നായി പോരാടേണ്ടതുണ്ട്.”-ഇവാൻ പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സിന്റെ സമീപകാലത്ത് പ്രവേശനം ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വലിയ രീതിയിലുള്ള ആശങ്കയാണ് സമ്മാനിക്കുന്നത്. നോകൗട്ട് ഘട്ടത്തിൽ മാർച്ച് മൂന്നാം തീയതി ബാംഗ്ലൂരിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സ് മത്സരിക്കുക. ബാംഗ്ലൂരിന്റെ ഹോം ഗ്രൗണ്ടിൽ വച്ചാണ് മത്സരം.