ഐ.എസ്.എൽ ഫുട്ബോൾ പ്ലേ ഓഫ് മത്സരത്തിലെ ബാംഗ്ലൂർ എഫ്.സിക്ക് എതിരായ നടന്ന വിവാദ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവൻ വുക്കോമനോവിച്ചിന് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ നോട്ടീസ് നൽകിയിരുന്നു. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ നൽകിയ നോട്ടീസിന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ വിശദീകരണം നൽകുകയും ചെയ്തു. ടീമിനെ പിൻവലിക്കാനുള്ള കാരണം ബാംഗ്ലൂരിനെതിരായ ഒറ്റ മത്സരത്തിലെ തെറ്റായ തീരുമാനം മാത്രമല്ല എന്നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സെർബിയൻ പരിശീലകൻ പറഞ്ഞത്.
റഫറി ക്രിസ്റ്റ്യൽ ജോൺ കഴിഞ്ഞ ഫൈനലിൽ ഉൾക്കൊണ്ട തെറ്റായ തീരുമാനത്തിനെതിരായ പ്രതിഷേധത്തിന്റെ തുടർച്ചയാണ് ഇതെന്നുമാണ് ഇവാൻ പറഞ്ഞത്. റഫറിയെ കുറിച്ച് ഇവാൻ പറഞ്ഞ വാക്കുകൾ വായിക്കാം..”ഒരു ലാസ്റ്റ് മാൻ ഫൗളുമായി ബന്ധപ്പെട്ട് കഴിഞ്ഞ സീസണിലെ ഫൈനലിൽ റഫറി ക്രിസ്റ്റൽ ജോൺ ഒരു വിവാദ കോൾ നടത്തി.
ആ ഫൗളിനെ കുറിച്ച് കളിക്കാരും ആരാധകരും പറഞ്ഞതാണ്. അതുകൊണ്ടു തന്നെ മറ്റൊരു വിവാദ കോൾ റഫറി നടത്തിയപ്പോൾ അത് നമ്മൾ ശ്രദ്ധിക്കണം. ആ മത്സരത്തിലെ അതി നിർണായകമായ ഒരു പോയിന്റിൽ ആകാശ് മിശ്ര നടത്തിയ ഗുരതരമായ ഫൗളിന് റഫറി മഞ്ഞ കാർഡ് കൊടുക്കുകയായിരുന്നു. റെഡ് കിട്ടേണ്ട ഫൗൾ ആയിരുന്നിട്ട് കൂടി എടുത്ത ഈ നടപടി ചോദ്യം ചെയ്യപ്പെട്ടുവെങ്കിലും ഫലം ഉണ്ടായില്ല.
എക്സ്ട്രാ ടൈമും കഴിഞ്ഞ പെനാൽറ്റി ഷൂട്ടൗട്ടിൽ ഹൈദരാബാദ് വിജയിക്കുമ്പോൾ ഈ കാർഡ് കൃത്യമായി കൊടുത്തിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു എന്ന് ഉറപ്പാണ്.”-ഇവാൻ പറഞ്ഞു. 20 സെക്കൻഡിൽ അധികം വൈകി എടുത്ത ഫ്രീകിക്ക് ക്വിക്ക് ഫ്രീക്ക് ആയി കാണുവാൻ സാധിക്കില്ല എന്ന് മുൻ റഫറിമാരുടെ നിലപാട് പറഞ്ഞ അഭിപ്രായങ്ങളും ഇവാൻ മറുപടി കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.