ബ്ലാസ്റ്റേഴ്സ് ഇനിയും മെച്ചപ്പെടും, ഏത് ശക്തർക്കെതിരെയും കളിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് ഒരിക്കൽക്കൂടി തെളിയിച്ചു;ഇവാൻ വുകമാനോവിച്ച്

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കരുത്തരായ എഫ് സി ഗോവക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ചിരുന്നു. നായകനായ ലൂണ, ദിമിട്രിയോസ് ഡയമൻ്റക്കോസ് , ഇവാൻ കലിയുഷ്നി എന്നിവരുടെ ഗോളിൽ ആയിരുന്നു ബ്ലാസ്റ്റേഴ്സിൻ്റെ വിജയം. ഗോവക്കായി മൊറോക്കോ താരം നോവാ ആശ്വാസ ഗോൾ നേടി.

ഇപ്പോഴിതാ മത്സരശേഷം മുഖ്യ പരിശീലകൻ ഇവാൻ വുകമാനോവിച്ച് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മത്സരത്തിൽ വിജയിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട് എന്നാണ് ഇവാൻ വുകമാനോവിച്ച് പറഞ്ഞത്. ശക്തരായ എതിരാളികളോടാണ് തങ്ങൾ കളിക്കാൻ പോകുന്നത് എന്ന ബോധ്യം തങ്ങൾക്ക് ഉണ്ടായിരുന്നെന്നും പരിശീലകൻ പറഞ്ഞു.

“ഗോവ പോലത്തെ എതിരാളികളുമായി കളിക്കുമ്പോൾ ചില മുൻകരുതലുകൾ എടുക്കേണ്ട ആവശ്യം തീർച്ചയായും ഉണ്ട്. പന്ത് കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഗോവ അഗ്രകണ്യരാണ്. ചെറുപ്പക്കാരായ ഞങ്ങളുടെ താരങ്ങൾക്ക് അവർക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചത് നിസ്സാര കാര്യമല്ല. ഏത് രീതിയിലും ഏത് ശൈലിയിലും കളിക്കാൻ ഞങ്ങൾക്ക് സാധിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്. മറ്റെല്ലാ ടീമുകളെ പോലെ തന്നെ പ്രശ്നങ്ങൾ സോൾവ് ചെയ്യാനുള്ള പ്രോസസ്സിലാണ് ബ്ലാസ്റ്റേഴ്സ്.

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ മാത്രം പ്രത്യേകത ആണ് ഇത്. ടീമുകൾ മെച്ചപ്പെടുന്നത് ഓരോ മത്സരങ്ങൾ കഴിയുമ്പോഴാണ്. കളിക്കളത്തിൽ മികച്ച രീതി പുറത്തെടുക്കാൻ സാധിക്കുന്നത് വരെ ആ പരീക്ഷണം തുടരും. അതു വരെ പ്രധാനം പോയിൻ്റ് നേടുക എന്നതാണ്. അവസാന ഘട്ടങ്ങളിൽ സമ്മർദ്ദം കുറക്കുവാൻ ഡിസംബർ,ജനുവരി മാസങ്ങളിൽ പരമാവധി പോയിൻ്റ് നേടുന്നതാണ് നല്ലതാണ്. ഇത് പോലെ ബ്ലാസ്റ്റേഴ്സിന് ഇനിയും മെച്ചപ്പെടാൻ സാധിക്കും. തുടർച്ചയായ മൂന്ന് പരാജയങ്ങൾക്ക് ശേഷം കൈവരിച്ച രണ്ട് വിജയങ്ങളുടെ മാറ്റമാണ് ഇത്.”- ഇവാൻ പറഞ്ഞു

Previous articleഇന്ത്യന്‍ തോല്‍വി സംഭവിച്ചത് ഈ കാരണത്താല്‍. ഇംഗ്ലണ്ടിനെ നോക്കൂ. ചൂണ്ടികാട്ടി ഡാരന്‍ സമി.
Next articleആ കാര്യം ശ്രദ്ധിച്ചാൽ ഇനി വരുന്നത് സഞ്ജുവിന്റെ കാലമാകുമെന്ന് ബി.സി.സി. ഐ സെലക്ഷൻ കമ്മിറ്റി അംഗം