നാളെയാണ് സന്തോഷ് ട്രോഫി ഫൈനലിൽ കേരളം ബംഗാളിനെ നേരിടുന്നത്. സെമി ഫൈനലിൽ കർണാടകക്കെതിരെ ഏഴു ഗോളുകൾ അടിച്ച ആത്മവിശ്വാസത്തിൽ ആയിരിക്കും കേരള ടീം ബംഗാളിനെ നേരിടാൻ ഒരുങ്ങുക.
ഇപ്പോഴിതാ ഫൈനലിനു മുമ്പായി കേരളത്തിന് ഉപദേശവുമായി എത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്ച്. ഫൈനലിൽ കളി പെനാൽറ്റി ഷൂട്ടൗട്ടിൽ എത്തിക്കരുത് എന്നാണ് ഇവാൻ കേരള സന്തോഷ് ട്രോഫി ടീമിന് നൽകിയ ഉപദേശം.
ഏഷ്യാനെറ്റ് ന്യൂസ്മായുള്ള അഭിമുഖത്തിൽ കേരള ടീമിന് എന്ത് ഉപദേശമാണ് നൽകാനുള്ളത് എന്ന ചോദ്യത്തിനാണ് ഇവാൻ തമാശരൂപേണ ഈ കാര്യം പറഞ്ഞത്. ഈ സീസണിൽ ഐഎസ്എൽ ഫൈനലിൽ ഹൈദരാബാദിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു കേരളബ്ലാസ്റ്റേഴ്സ് തോറ്റത്.
സന്തോഷ് ട്രോഫിയെക്കുറിച്ച് എല്ലാ വിവരങ്ങളും അറിയാർ ഉണ്ടെന്നും കേരളം മികച്ച ടീം ആണെന്നും ടീമിൻ്റെ ഏറ്റവും വലിയ കരുത്ത് കേരളത്തിലെ ആരാധകർ ആണെന്നും ഇവാൻ പറഞ്ഞു.