ജഡേജ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചത് ടീം മാനേജ്മെൻ്റിൻ്റെ അതൃപ്തി കാരണം

ഈ സീസൺ തുടങ്ങുന്നതിനു മുൻപായിരുന്നു മഹേന്ദ്രസിംഗ് ധോണി ചെന്നൈ സൂപ്പർ കിംഗ്സ് നായകസ്ഥാനം രവീന്ദ്ര ജഡേജക്ക് കൈമാറിയത്. എന്നാൽ കാര്യങ്ങളൊന്നും വിചാരിച്ച പോലെ ആയിരുന്നില്ല. മത്സരിച്ച് എട്ടു മത്സരങ്ങളിൽ രണ്ടുതവണ മാത്രമാണ് ചെന്നൈ ജഡേജക്ക് കീഴിൽ വിജയിച്ചത്. ആറു മത്സരങ്ങളിൽ തോറ്റു 4 പോയിൻ്റ് മാത്രം നേടി ഒമ്പതാം സ്ഥാനത്താണ് നിലവിലെ ചാമ്പ്യന്മാർ.

ക്യാപ്റ്റൻസിയിൽ മാത്രമല്ല കളിയിലും ജഡേജയ്ക്ക് പിഴവുകൾ സംഭവിച്ചു. കടുത്ത സമ്മർദത്തിലൂടെയാണ് താരം പോകുന്നതെന്ന് താരത്തിൻ്റെ മുഖത്തു നിന്നും വ്യക്തമായിരുന്നു. ഇപ്പോഴിതാ നായകസ്ഥാനം മഹേന്ദ്ര സിംഗ് ധോണിയെ തിരിച്ചു ഏൽപ്പിച്ചിരിക്കുകയാണ് രവീന്ദ്ര ജഡേജ. ജഡേജയുടെ രാജി ടീം മാനേജ്മെൻ്റിൻ്റെ അതൃപ്തി മൂലമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

images 2022 04 25T235209.304

“രവീന്ദ്ര ജഡേജയുടെത് തളർന്ന ആളുടെ ശരീര ഭാഷയായിരുന്നു. അദ്ദേഹത്തിൻ്റെ ക്രിയാത്മകതയും ആത്മവിശ്വാസവും നഷ്ടമായി. ടീമിനെ നയിക്കുമ്പോൾ സ്വാഭാവിക ആത്മവിശ്വാസവും നഷ്ടമായി. ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല.

images 31 3

ജഡേജയ്ക്ക് ക്യാപ്റ്റൻസിയുടെ അമിത സമ്മർദ്ദം ഉണ്ടെന്നാണ് ചെന്നൈയിലെ എല്ലാവരും കരുതുന്നത്. അദ്ദേഹത്തിൻ്റെ സ്വാഭാവിക ഗെയിമിനെയും ഇതു ബാധിച്ചു.”-പേര് വെളിപ്പെടുത്താൻ തയ്യാറാകാത്ത ചെന്നൈ ക്യാമ്പിലെ ഒരാൾ ആണ് ഇത് പറഞ്ഞത്.

സീസണില്‍ 8 മത്സരങ്ങളില്‍ നിന്നായി 112 റണ്‍സും 5 വിക്കറ്റുമാണ് താരത്തിന്‍റെ സമ്പാദ്യം. ജഡേജയുടെ മോശം ഫോം ചെന്നൈ പ്രകടനത്തെ ബാധിച്ചിരുന്നു. ഇപ്പോഴിതാ മത്സരത്തില്‍ ശ്രദ്ധ. മത്സരങ്ങളില്‍ ജഡേജ ക്യാച്ച് ഡ്രോപ്പ് ചെയ്യുന്നത് ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു.