അർജൻറീനക്കെതിരെ നടക്കുന്ന യുവേഫ നേഷൻസ് ലീഗ് ഫൈനലിസിമ എന്നിവയ്ക്കുള്ള ഇറ്റലി സ്ക്വാഡിനെ റോബർട്ടോ മാൻസിനി പ്രഖ്യാപിച്ചു. വിങ്ങർ ആയ ഫെഡറികോ കിയേസയും, സ്ട്രൈക്കർ ആയ സീറോ ഇമ്മോബൈലും സ്ക്വാഡിൽ ഉൾപ്പെട്ടിട്ടില്ല. അതേസമയം പരിക്കേറ്റ യൂറോകപ്പ് നേടിയ പുറത്തായ ലിയനാർഡോ സ്പിനോസോള സ്ക്വാഡിൽ ഇടം നേടിയിട്ടുണ്ട്.
പതിനഞ്ചു ദിവസത്തെ ഇടവേളയിൽ ഫൈനലിസിമ അടക്കം അഞ്ചു മത്സരങ്ങളാണ് ഇറ്റലി കളിക്കേണ്ടത്. യൂറോ കപ്പ് ജേതാക്കളും കോപ്പ അമേരിക്ക ജേതാക്കളും തമ്മിലുള്ള മത്സരം ജൂൺ ഒന്നിനാണ്. അതിനുശേഷം നേഷൻസ് ലീഗിൽ ഇംഗ്ലണ്ട് ജർമനി ഹംഗറി എന്നീ ടീമുകൾക്കെതിരെ നാലു മത്സരവും ഇറ്റലി കളിക്കും.
ഇറ്റലി സ്ക്വാഡ്:
ഗോൾകീപ്പർ അലിസിയോ കാാ (കാഗ്ലിയാരി), ജിയാൻലൂയിജി ഡോണറുമ്മ (പിഎസ്ജി), അലക്സ് മീററ്റ് (നാപ്പോളി), സാൽവത്തോർ സിരിഗു (ജെനോവ)
പ്രതിരോധനിര: ഫ്രാൻസിസ്കോ അസെർബി (ലാസിയോ), അലെസാൻഡ്രോ ബസ്റ്റോണി (ഇന്റർ), ക്രിസ്റ്റ്യാനോ ബിരാഗി (ഫിയോറെന്റീന), ലിയനാർഡോ ബാനുച്ചി (യുവന്റസ്), ഡേവിഡ് കലാബിയ (മിലാൻ), ജോർജിയോ കില്ലിനി (യുവന്റസ്), ജിയോവാനി ഡി ലോറെൻസോ (നാപ്പോളി), ഫെഡറികോ ഡിമാർകോ (ഇന്റർ), എമേഴ്സൺ പാൽമേരി (ലിയോൺ), അലസാൻഡോ ഫ്ലോറൻസി (മിലാൻ), മാനുവൽ ലസാരി (ലാസിയോ), ലൂയിസ് ഫെലിപ്പെ (ലാസിയോ), ജിയാൻലൂക്ക മാൻസിനി (റോമ), ലിയനാർഡോ സ്പിനോസോള (റോമ)
മധ്യനിര നിക്കോള ബാരെല്ല (ഇന്റർ), ബൈൻ ക്രിസ്റ്റന്റെ (റോമ), ഡേവിഡ് ഫാറ്റേസി (സാസുവോള), ജോർജിനോ (ചെൽസി), മാനുവൽ ലോകാടെല്ലി (യുവന്റസ്), ലോറെൻസോ പെഗിനി (റോമ), മാറ്റിയോ പേസിന (അറ്റലാന്റ), സാൻഡോ ടോണാലി (മിലാൻ), മാർകോ വെറാറ്റി (പി എസ് ജി)
മുന്നേറ്റനിര ആന്ദ്ര ബെലോട്ടി (ടോറിനോ), ഡൊമിനികോ ബെറാർഡി (സാസുവോളോ), ഫെഡറികോ ബെർണാർഡെഷി (യുവന്റസ്), ജിയാൻലൂക്ക കാപറി (വെറോണ), ലോറെൻസോ ഇൻസിനെ (നാപ്പോളി), മോയ്സ് കീൻ (യുവന്റസ്), ആൻഡ്രിയ പിനമോണ്ടി (എമ്പോളി), മാറ്റിയോ പോളിറ്റാനോ (നാപ്പോളി), ജിയാകോമോ റാസ്പദോറി (സാസുവോളോ), മാറ്റിയ സകാഗ്നി (ലാസിയോ), നിക്കോളോ സാനിയോളോ (റോമ).