സൗത്താഫ്രിക്കൻ പരമ്പരയിൽ നിന്നും ശിഖർ ധവാനെ ഒഴിവാക്കിയത് ദ്രാവിഡ്. വെളിപ്പെടുത്തലുമായി ബിസിസിഐ ഒഫീഷ്യല്‍

images 41 1

കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ച് മത്സരങ്ങൾ അടങ്ങുന്ന ട്വൻറി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. ടീമിൽ ഐപിഎല്ലിൽ ഇത്തവണ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ശിഖർ ധവാന് സ്ഥാനം ലഭിച്ചില്ല. എല്ലാവരെയും ഞെട്ടിച്ച ഒരു തീരുമാനമായിരുന്നു ഇത്.

വിരാട് കോഹ്ലി,രോഹിത് ശർമ എന്നിവർക്ക് വിശ്രമം അനുവദിച്ച ബിസിസിഐ ശിഖർ ധവാനെ എന്തുകൊണ്ട് ടീമിൽ എടുത്തില്ല എന്നാണ് ആരാധകർ ചോദിക്കുന്നത്. ഐപിഎല്ലിൽ തുടർച്ചയായി ഏഴാം വർഷവും താരം 450 റൺസിന് മുകളിൽ സ്കോർ കണ്ടെത്തി. ഇത്തവണ 14 മത്സരങ്ങളിൽ നിന്ന് 460 റൺസാണ് താരം നേടിയത്. കഴിഞ്ഞ ആറു വർഷത്തെ ഐപിഎൽ സീസണിലെ താരത്തിൻ്റെ ഏറ്റവും കുറഞ്ഞ സ്കോറാണിത്.

images 40 2

ഹർദ്ധിക്ക് പാണ്ഡ്യ അല്ലെങ്കില്‍ ശിഖാര്‍ ധവാന്‍ ക്യാപ്റ്റനായി എത്തും എന്നായിരുന്നു റിപ്പോർട്ടുകൾ വന്നത്. പക്ഷേ ടീം പ്രഖ്യാപിച്ചപ്പോൾ കെ എൽ രാഹുലിനെ ക്യാപ്റ്റൻ ആക്കി പാണ്ഡ്യയെ ടീമിൽ എടുത്തിരുന്നു. ഇപ്പോഴിതാ താരത്തിനെ ടീമിൽ എടുക്കാതിരുന്നത് പരിശീലകൻ രാഹുൽ ദ്രാവിഡിനെ തീരുമാനമായിരുന്നു എന്ന് ഒന്ന് പുറത്തു പറഞ്ഞിരിക്കുകയാണ് ഒരു ബി സി സി ഐ ഒഫീഷ്യൽ.

See also  ഇമ്പാക്ട് പ്ലയർ നിയമം ഓൾറൗണ്ടർമാരെ ഇല്ലാതാക്കുന്നു. വിമർശനവുമായി രോഹിത് ശർമ.
images 42


കഴിഞ്ഞ ദശാബ്ദത്തിലെ ഇന്ത്യയിലെ മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളാണ് ശിഖർ ധവാൻ. പക്ഷേ ട്വൻറി 20 ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന യുവതാരങ്ങൾക്ക് അവസരം കൊടുക്കണം. രാഹുൽ ദ്രാവിഡ് എടുത്തത് ഒരു കടുത്ത തീരുമാനമാണ്. ഞങ്ങൾ അത് സമ്മതിച്ചു. ഞായറാഴ്ച ടീം പ്രഖ്യാപിക്കുന്നതിന് മുമ്പ് രാഹുൽ ദ്രാവിഡ്, ശിഖർ ധവാനെ ഈഈ വിവരമറിയിച്ചിരുന്നു.” സീനിയർ ബിസിസിഐ ഒഫീഷ്യൽ പറഞ്ഞു.

Scroll to Top