ഫൈനൽ പോരാട്ടത്തിനുള്ള ടിക്കറ്റുകളെല്ലാം തീർന്നു.
മഞ്ഞക്കടൽ ആകാൻ ഫത്തോർഡ

images 23

നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും ഒരു ഐഎസ്എൽ ഫൈനൽ കളിക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടു തവണ കയ്യിൽ നിന്നും വഴുതി പോയ കിരീടം ഇത്തവണ തിരിച്ചുപിടിക്കാൻ ആകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് കളിക്കാരും ആരാധകരും. കോവിഡ് പ്രതിസന്ധിമൂലം അടച്ചിട്ടിരുന്ന സ്റ്റേഡിയത്തിലായിരുന്നു പ്രാഥമിക റൗണ്ടിലെയും സെമിഫൈനലിലെയും കളികൾ നടന്നിരുന്നത്. എന്നാൽ കലാശപോരാട്ടത്തിന് സ്റ്റേഡിയം തുറന്നു കൊടുത്തിരിക്കുകയാണ് അധികൃതർ.

ഈ വിവരം ഏറെ സന്തോഷിപ്പിച്ചത് കേരളബ്ലാസ്റ്റേഴ്സ് ആരാധകരെ തന്നെയാണ്. മഞ്ഞ ജേഴ്സി നഷ്ടമായെങ്കിലും കലാശപ്പോരാട്ടത്തിൽ കൊമ്പൻമാർക്ക് വേണ്ടി കയ്യടിക്കാൻ മഞ്ഞപ്പട ഗ്യാലറിയിൽ ഉണ്ടാകും.18,000 പേർക്കാണ് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ആവുക.

images 21

എന്നാൽ ടിക്കറ്റ് വിൽപ്പന തുടങ്ങി മണിക്കൂറുകൾക്കകം ടിക്കറ്റുകളെല്ലാം വിറ്റുതീർന്നു വിവരം അധികൃതർ അറിയിച്ചു. രണ്ടു ഘട്ടത്തിലായിരുന്നു ടിക്കറ്റ് വിൽപ്പന നടത്തിയത്. രണ്ടു ഘട്ടത്തിലും അതിവേഗം ആയിരുന്നു ടിക്കറ്റുകൾ വിറ്റു പോയത്. ഇതിൽ പതിനായിരത്തിലധികം ടിക്കറ്റുകളും മഞ്ഞപ്പടയുടെ കയ്യിൽ തന്നെയാണുള്ളത്. അതുകൊണ്ടുതന്നെ ഫത്തോർഡ മഞ്ഞ കടലാകും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല.

images 24


കേരളത്തിൽനിന്ന് പ്രത്യേക ബസ്സുകൾ ഗോവയിലേക്ക് പോകുന്നുണ്ട്. ഇപ്പോഴും പല ആരാധകരും ടിക്കറ്റ് ലഭിക്കാതെ നിരാശയിലാണ്. എന്നാൽ ഇതേ സമയം നേരത്തെ തന്നെ ടിക്കറ്റ് സ്വന്തമാക്കിയവർ ഇരട്ടി വിലയ്ക്ക് കൊള്ളലാഭത്തിന് വിൽക്കുന്നു എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ഓൺലൈനായി കൂടുതൽപേർ ടിക്കറ്റ് ആവശ്യമുന്നയിച്ചപ്പോഴാണ് അധികൃതർ മുഴുവൻ ടിക്കറ്റും വിറ്റു തീർക്കാൻ തീരുമാനിച്ചത്.

images 22

കേരള ബ്ലാസ്റ്റേഴ്സിനെ കോച്ച് ഇവാൻ വുകോമനോവിച് ആരാധകരെ സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Scroll to Top