2 ഗോള്‍ ലീഡ് നഷ്ടപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ്. ഒഡീഷയുമായി സമനില.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ ഒഡിഷ – കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമും രണ്ട് വീതം ഗോളടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്.

കലിംഗ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ തുടക്കത്തിലേ ഇരട്ട ഗോളിന്‍റെ ലീഡ് നേടാന്‍ കേരള ബ്ലാസ്റ്റേഴ്സിനു സാധിച്ചിരുന്നു. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച കേരള ബ്ലാസ്റ്റേഴ്സ് നോഹയിലൂടെയാണ് സ്കോര്‍ ചെയ്തത്. പതിഞ്ഞെട്ടാം മിനിറ്റില്‍ ജിമിനസിന്‍റെ അസിസ്റ്റില്‍ നിന്നാണ് നോഹയുടെ മൂന്നാം ഗോള്‍ പിറന്നത്.

മൂന്നു മിനിറ്റുകള്‍ക്ക് ശേഷം ബ്ലാസ്റ്റേഴ്സിന്‍റെ രണ്ടാം ഗോള്‍ പിറന്നു. ഇത്തവണ നോഹയുടെ അസിസ്റ്റില്‍ നിന്നും ജിമിനസാണ് സ്കോര്‍ ചെയ്തത്. എന്നാല്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ലീഡ് അധിക നേരം നിന്നില്ലാ. 29ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ബോക്സില്‍ വന്ന പന്ത് പിടിച്ചെടുക്കുന്നതില്‍ ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ് പരാജയപ്പെട്ടപ്പോള്‍ ഒരു സെല്‍ഫ് ഗോളിലാണ് കലാശിച്ചത്. 36ാം മിനിറ്റില്‍ മൗറീഷ്യലൂടെ ഗോള്‍ നേടി ഒഡീഷ ആദ്യ പകുതി സമനില പിടിച്ചു.

രണ്ടാം പകുതിയില്‍ ഇരു ടീമും തുടരെ തുടരെ ആക്രമണങ്ങള്‍ നടത്തി. ഒഡീഷ നിരയില്‍ റഹീം അലി എത്തിയതോടു കൂടി ആക്രമണം കനത്തു. പല തവണ കേരള ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് പന്തെത്തി. എന്നാല്‍ പ്രതിരോധ നിര പലതവണ രക്ഷപ്പെടുത്തി. അവസാന സെകന്‍ഡ് വരെ ആക്രമണ ഫുട്ബോള്‍ കളിച്ചെങ്കിലും ഒരു ഗോള്‍ പോലും രണ്ടാം പകുതിയില്‍ പിറന്നില്ലാ.

4 മത്സരങ്ങളില്‍ നിന്നും 5 പോയിന്‍റുമായി കേരള ബ്ലാസ്റ്റേഴ്സ് നാലാമതാണ്.

Previous articleപാകിസ്ഥാനല്ല, ഇത് ഇന്ത്യയാണ്. ബംഗ്ലാദേശ് നായകനെ പരിഹസിച്ച് മുൻ പാക് താരം.
Next articleടെസ്റ്റ്‌ ക്രിക്കറ്റിൽ എനിക്കൊരു രണ്ടാം ജന്മം നൽകിയത് കോഹ്ലിയും ശാസ്ത്രിയും : രോഹിത് ശർമ.