ഇന്ത്യന്‍ സൂപ്പര്‍ ലീഗ് : രണ്ടാം പാദ മത്സരക്രമം പ്രഖ്യാപിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ പോരാട്ടം ഒഡീഷക്കെതിരെ.

GCIJ0Z5XIAAWJbt

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ രണ്ടാം പാദ മത്സരങ്ങള്‍ പ്രഖ്യാപിച്ചു. ജനുവരി 31 ന് ജംഷദ്പൂരും നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡും തമ്മിലുള്ള പോരട്ടത്തിലൂടെയാണ് രണ്ടാം പാദ മത്സരങ്ങള്‍ക്ക് തുടക്കമാവുന്നത്. മോഹന്‍ ബഗാനും – ഈസ്റ്റ് ബംഗാള്‍ ഡെര്‍ബി ഫെബ്രുവരി 3 നാണ്.

12 മത്സരങ്ങളില്‍ നിന്ന് 26 പോയിന്‍റുമായി കേരള ബ്ലാസ്റ്റേഴ്സ് ഒന്നാമതാണ്. ആദ്യ പാദത്തിലെ പ്രകടനം തുടര്‍ന്ന് ലക്ഷ്യത്തില്‍ എത്താനാണ് ഇവാനും സംഘവും ശ്രമിക്കുന്നത്.

Hero ISL Trophy

ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ പോരാട്ടം ഫെബ്രുവരി 2 ന് ഒഡീഷക്കെതിരെ എവേ പോരാട്ടമാണ്. ഫെബ്രുവരി 12 ന് പഞ്ചാബിനെതിരെ കലൂരിലാണ് ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഹോം മത്സരം. ഏപ്രില്‍ 12 ന് ഹൈദരബാദിനോട് ഏറ്റു മുട്ടി ലീഗ് പോരാട്ടം അവസാനിക്കും.

10 മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിനു ബാക്കിയുള്ളത്. അതില്‍ 6 മത്സരങ്ങള്‍ എവേ പോരാട്ടമാണ്.

Date Venue Home Team Away Team Time
Fri, 02 Feb Kalinga Stadium Odisha FC Kerala Blasters FC 19:30
Mon, 12 Feb Jawaharlal Nehru International Stadium Kerala Blasters FC Punjab FC 19:30
Fri, 16 Feb Jawaharlal Nehru Stadium Chennaiyin FC Kerala Blasters FC 19:30
Sun, 25 Feb Jawaharlal Nehru International Stadium Kerala Blasters FC FC Goa 19:30
Sat, 02 Mar Sree Kanteerava Stadium Bengaluru FC Kerala Blasters FC 19:30
Wed, 13 Mar Jawaharlal Nehru International Stadium Kerala Blasters FC Mohun Bagan Super Giant 19:30
Sat, 30 Mar JRD Tata Sports Complex Jamshedpur FC Kerala Blasters FC 19:30
Wed, 03 Apr Jawaharlal Nehru International Stadium Kerala Blasters FC East Bengal FC 19:30
Sat, 06 Apr Indira Gandhi Athletic Stadium NorthEast United FC Kerala Blasters FC 19:30
Fri, 12 Apr GMC Balayogi Stadium Hyderabad FC Kerala Blasters FC 19:30
Scroll to Top