മെസ്സി ലോക കിരീടം നേടിയെന്ന് കരുതി ഗോട്ട് ഡിബേറ്റ് അവസാനിക്കില്ല; ഇനിയേസ്റ്റ

ഖത്തറിൽ വച്ച് നടന്ന ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കിരീടം മെസ്സി ഉയർത്തിയതോടെ ഫുട്ബോൾ ലോകത്തെ എല്ലാ നേട്ടങ്ങളും താരം സ്വന്തമാക്കിയിരുന്നു. ഫുട്ബോളിലെ സമ്പൂർണ്ണനായ താരം എന്നായിരുന്നു മെസ്സിയെ ആരാധകർ വാഴ്ത്തിയത്. ഇനി ഫുട്ബോൾ മൈതാനത്ത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒന്നും നേടാനും തെളിയിക്കാനും ബാക്കിയില്ല.

ഫുട്ബോളിലെ ഗോട്ട് അഥവാ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന പദവി ഒട്ടുമിക്ക ഫുട്ബോൾ ആരാധകരും മെസ്സിക്ക് നൽകിയിരിക്കുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മെസ്സിയുടെ മുൻ സഹതാരമായിരുന്ന ആൻഡ്രസ്സ് ഇനിയേസ്റ്റാ. മെസ്സിയാണ് തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച ഫുട്ബോൾ താരം എന്നാണ് മുൻ സ്പാനിഷ് മിഡ്ഫീൽഡർ അഭിപ്രായപ്പെട്ടത്.

images 2022 12 22T205104.297

മെസ്സി വേൾഡ് കപ്പ് നേടിയത് കൊണ്ട് ഗോട്ട് ഡിബേറ്റ് അവസാനിക്കുക ഇല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അർജൻ്റീന ഇതിഹാസ താരത്തെ അംഗീകരിക്കാൻ മടിയുള്ള ഒരുപാട് പേർ ഇപ്പോഴും ഉണ്ടെന്നാണ് ഇനിയേസ്റ്റ പറഞ്ഞത്.താരത്തിൻ്റെ വാക്കുകൾ വായിക്കാം..”ലയണൽ മെസ്സി തന്നെയാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച ഫുട്ബോൾ താരം. അദ്ദേഹം ലോകകപ്പ് കിരീടം നേടിയിട്ടില്ലെങ്കിലും എനിക്ക് അങ്ങനെ തന്നെയാണ്.

ഇത്തവണത്തെ ലോകകപ്പ് കിരീടം നേടിയത് മെസ്സിക്ക് സ്വയം നല്ലവണ്ണം സന്തോഷം നൽകിയിട്ടുണ്ടാകും. അദ്ദേഹത്തിന് മാത്രമല്ല അദ്ദേഹത്തിൻ്റെ രാജ്യമായ അർജൻ്റീനക്കും നല്ല സന്തോഷമായിട്ടുണ്ടാകും. പക്ഷേ ഇപ്പോഴും ഇവിടെ ലയണൽ മെസ്സിയെ മികച്ച കളിക്കാരനായി അംഗീകരിക്കാൻ മടിയുള്ള ഒരുപാട് പേരുണ്ട് എന്ന് എനിക്കറിയാം. അദ്ദേഹം ലോകകപ്പ് നേടിയാലും പല ഒഴിവു കഴിവുകളും പറയുന്ന ഒരുപാട് പേർ ഇപ്പോഴും ഉണ്ട്.”- മുൻ സ്പാനിഷ് മധ്യനിര താരം പറഞ്ഞു.