ഇന്നലെയായിരുന്നു ലോകകപ്പിലെ അർജൻ്റീനയുടെ നിർണായ മത്സരം. പോളണ്ടിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം എന്തായാലും അർജൻ്റീനക്ക് വിജയിക്കേണ്ടതായിരുന്നു. അതുകൊണ്ടു തന്നെ പോളണ്ടിനെ 2 ഗോളിന് പരാജയപ്പെടുത്തി അടുത്ത ഘട്ടത്തിലേക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരായി അർജൻ്റീന രാജകീയമായി കടന്നു.
മത്സരത്തിലെ ആദ്യ പകുതിയിൽ അർജൻറീനക്ക് അനുകൂലമായി ഒരു പെനാൽട്ടി വിധിച്ചിരുന്നു. ഇപ്പോൾ ഇതാ ആ തീരുമാനത്തെ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ച്. കളി വിജയിച്ചെങ്കിലും അർജൻ്റീനക്ക് ലഭിച്ച ആ പെനാൽറ്റി തീരുമാനം നാണംകെട്ടതായിപ്പോയെന്നാണ് ഇന്ത്യൻ പരിശീലകൻ പറഞ്ഞത്.
ആദ്യ പകുതിയിൽ പോളണ്ട് ഗോൾകീപ്പർ ചെസ്നി മെസ്സിയെ ഫൗൾ ചെയ്തെന്ന് പറഞ്ഞാണ് റഫറി പെനാൽറ്റി നൽകിയത്. എന്നാൽ റിപ്ലൈ കാണിക്കുമ്പോൾ അത് പെനാൽറ്റിക്കുള്ള ഫൗൾ ഇല്ല എന്ന് വ്യക്തമായിരുന്നു. അത് മെസ്സി ആയതുകൊണ്ടാണ് പെനാൽറ്റി നൽകിയത് എന്നാണ് ഇന്ത്യൻ പരിശീലകൻ പറയുന്നത്.
ആ പ്ലെയറുടെ സ്ഥാനത്ത് മെസ്സി അല്ലായിരുന്നെങ്കിൽ നോക്കുകപോലും ഇല്ലായിരുന്നു എന്നും ഇന്ത്യൻ പരിശീലകൻ പറഞ്ഞു. നീതി ആയതുകൊണ്ടാണ് പെനാൽറ്റി ലക്ഷ്യത്തിലെത്താതിരുന്നത്. മെസ്സിക്ക് ഇത്തരം സഹായങ്ങൾ ആവശ്യമില്ല. അർജൻ്റീനക്ക് ഇന്ന് റഫറിമാരുടെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നു.”- സ്റ്റിമാച്ച് പറഞ്ഞു.