ഇനി അവന്‍ ഒരിക്കലും ഈ തെറ്റ് വരുത്തില്ല. പ്രതികരണവുമായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ രണ്ട് ഗോളിനെതിരെ നാലു ഗോളിന് തോല്‍പ്പിക്കാന്‍ മൂബൈ സിറ്റിക്ക് കഴിഞ്ഞിരുന്നു. ഒരു ഘട്ടത്തില്‍ രണ്ട് ഗോളടിച്ച് സമനില നേടിയതിനു ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത്.

മത്സരത്തില്‍ ഗോള്‍ നേടിയ ക്വാമി പെപ്രയുടെ ജേഴ്സി ഊരിയ ആഹ്ലാദ പ്രകടനത്തിനു മഞ്ഞ കാര്‍ഡ് വാങ്ങുകയും, മത്സരത്തിലെ രണ്ടാം മഞ്ഞ കാര്‍ഡായതോടെ താരത്തിനു പുറത്തു പോകേണ്ടി വന്നു. ഇതോടെ പത്തു പേരുമായി ചുരുങ്ങിയ കേരള ബ്ലാസ്റ്റേഴ്സ്, പിന്നീട് രണ്ട് ഗോള്‍ വഴങ്ങുകയായിരുന്നു.

നിര്‍ണായക നിമിഷത്തില്‍ വരുത്തുന്ന പിഴവുകള്‍ ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിനു തിരിച്ചടി നല്‍കുകയാണ്. ഫൗളുകള്‍, മഞ്ഞ കാര്‍ഡ്, ചുവപ്പ് കാര്‍ഡ് എന്നിവ വഴങ്ങി ടീം കുഴപ്പത്തിലാവുകയാണ് എന്ന് മത്സരത്തിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ സ്റ്റാറെ പ്രതികരിച്ചു.

മത്സരശേഷം ഉടൻ തന്നെ ലോക്കർ റൂമിൽ ഈ വിഷയത്തെ കുറിച്ച് പെപ്രയുമായി സംസാരിച്ചെന്നും ഇനി ഈ തെറ്റ് അവന്‍ ആവർത്തിക്കില്ലെന്നും പരിശീലകൻ വ്യക്തമാക്കി. “ഒന്നാമതായി, പലരും ഗോള്‍ സെലിബ്രേഷനെ പറ്റി അദ്ദേഹത്തെ ഓർമ്മിപ്പിക്കുമെന്ന് ഞാൻ കരുതുന്നു. ലോക്കർ റൂമിൽ വെച്ച് ഞങ്ങൾ ഇതിനെക്കുറിച്ച് സംസാരിച്ചു, അവൻ ഇനി ഒരിക്കലും ഈ തെറ്റ് വരുത്തില്ല.”

“ഈ വൈകുന്നേരം പെപ്ര നടത്തിയ പ്രകടനത്തിൽ ഞാൻ ശരിക്കും സന്തോഷവാനാണ്. കരുത്തും വേഗതയുമുള്ള അവൻ എപ്പോഴും എതിരാളികൾക്ക് ഭീഷണിയാണ്. അവൻ ഞങ്ങൾക്കായി ഒരു പെനാൽറ്റി നേടിതന്നു, ഒരു ഗോളുമടിച്ചു. എന്നാൽ, ഈ സംഭവം അദ്ദേഹത്തിന് ഒരു പാഠമായിരിക്കും. ടീമിനെ താനാണ് പ്രതിസന്ധിയിലാക്കിയതെന്ന് അവനറിയാം. ഞങ്ങൾ ഇതിനകം അദ്ദേഹവുമായി ഇതിനെക്കുറിച്ച് സംസാരിച്ചു. ഇനി മുന്നോട്ട് നീങ്ങാനുള്ള സമയമാണ്.” – സ്റ്റാറെ കൂട്ടിചേര്‍ത്തു.

Previous articleഇന്ത്യൻ സീനിയർ താരങ്ങൾക്കെതിരെ ബിസിസിഐ. രോഹിതും കോഹ്ലിയും കളി നിർത്തേണ്ടിവരും?