ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ബെൽജിയത്തിനെതിരെ തകർപ്പൻ വിജയമായിരുന്നു മൊറോക്കോ നേടിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ലോക രണ്ടാം നമ്പർ ടീമിനെ മൊറോക്കോ പരാജയപ്പെടുത്തിയത്. മത്സരശേഷം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത് മൊറോക്കൻ താരം അഷ്റഫ് ഹക്കീമിയുടെ ഗോളാഘോഷം ആയിരുന്നു. തൻ്റെ അമ്മക്ക് സ്നേഹ ചുംബനം നൽകിയായിരുന്നു ഹക്കീമി ഗോൾ നേട്ടം ആഘോഷിച്ചത്.
മത്സരത്തിലെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ അബ്ദേൽ ഹമീദ് സബറിയാണ് മൊറോക്കോയുടെ ആദ്യ ഗോൾ നേടിയത്. സമനില ഗോളിനായി ബെൽജിയം കഷ്ടപ്പെടുന്നതിനിടയിൽ 73മ്മത്തെ മിനിറ്റിൽ മൊറോക്ക രണ്ടാം ഗോൾ നേടി. സൂപ്പർതാരം സിയച്ചിന്റെ പാസിൽ അബൗകൽ ഗോൾ നേടുകയായിരുന്നു.
വിജയത്തോടെ പോയിൻ്റ് ടേബിൾ രണ്ടാമത് എത്താനും മൊറോക്കക്ക് സാധിച്ചു. രണ്ട് മത്സരങ്ങൾ കഴിയുമ്പോൾ നാല് പോയിന്റുകളാണ് മൊറോക്കക്ക് ഉള്ളത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ സമനിലയിൽ തളക്കാൻ മൊറോക്കക്ക് സാധിച്ചിരുന്നു.3 പോയിന്റുകളുമായി ബെൽജിയം രണ്ടാം സ്ഥാനത്താണ്. ഗ്രൂപ്പിൽ ആദ്യ സ്ഥാനത്ത് ക്രൊയേഷ്യ ആണ്. ഗ്രൂപ്പിലെ അവസാനം നടക്കുന്ന ക്രൊയേഷ്യ-ബെൽജിയം പോരാട്ടത്തിൽ വിജയിക്കുന്നവർ പ്രീക്വാർട്ടർ ഉറപ്പിക്കും.
മത്സരം കഴിഞ്ഞ് രണ്ടു ദിവസം ആയിട്ടും ഫുട്ബോൾ ആരാധകരുടെ മനസ്സിൽ മായാതെ നിൽക്കുകയാണ് ഹക്കീമിയുടെ ഗോൾ ആഘോഷം. ഹക്കീമിയുടെ സ്വപ്നത്തിന് അമ്മ സൈദ കൂടെ നിന്നത് തൂപ്പുകാരി ജോലി ചെയ്താണ്. അച്ഛൻ സ്പെയിനിലെ മാഡ്രിഡ് തെരുവ് കച്ചവടക്കാരനായിരുന്നു. സ്പെയിനിന് വേണ്ടി കളിക്കാൻ അവസരം ഉണ്ടായിട്ടും ഹക്കീമി തൻ്റെ മാതൃരാജ്യമായ മൊറോക്കക്ക് വേണ്ടി കളിക്കാൻ തീരുമാനിക്കുകയായിരുന്നു.