പിക്വയെ ബാഴ്സലോണ ഒഴിവാക്കും. സൂചനകള്‍ ഇങ്ങനെ

images 16 1

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ചയായ വിഷയമായിരുന്നു ബാഴ്സലോണ പ്രതിരോധ താരമായ ജെറാഡ് പിക്വയുടെ സംഭവം. വിവാദങ്ങൾക്കൊടുവിൽ വർഷങ്ങളായി തൻ്റെ പങ്കാളിയായിരുന്ന ഷക്കീറയുടെ ബന്ധവും താരം പിരിഞ്ഞു. ഇപ്പോഴിതാ താരത്തെ ബാഴ്സലോണയും കൈവിടാൻ ഉള്ള സാധ്യതകളാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ കാണുന്നത്.


താരത്തിൻ്റെ വ്യക്തിജീവിതത്തിലെ പ്രശ്നം കൊണ്ട് മാത്രമല്ല ബാഴ്സലോണ ഒഴിവാക്കുന്നത് എന്നും എന്നും റിപ്പോർട്ടുകളിൽ പറയുന്നു. താരത്തെ ഒഴിവാക്കുന്നതിൽ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത് ഒരു സീസണിൽ 19 മില്യൻ യൂറോ പ്രതിഫലം വാങ്ങുന്നതാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ബാഴ്സലോണ കടന്നുപോകുന്നത്.

images 17 3

സാമ്പത്തിക പ്രതിസന്ധി മൂലം നിലവിലുള്ള താരങ്ങളുടെ വേതനത്തിൽ കുറക്കാതെ പുതിയ താരങ്ങളെ സ്വന്തമാക്കാൻ സ്പാനിഷ് വമ്പന്മാർക്ക് കഴിയില്ല. ടീമിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ മുന്നിലുള്ള താരമാണ് പിക്വെ. അതുകൊണ്ടുതന്നെ താരത്തിനെ ഒഴിവാക്കി മികച്ച യുവതാരങ്ങളെ ടീമിൽ എത്തിക്കാൻ ആയിരിക്കും മാനേജ്മെൻ്റ് നോക്കുക.

images 18 1


ക്ലബ്ബിൻ്റെ താല്പര്യം തന്നെ പുറത്താക്കാൻ ആണെങ്കിൽ സ്വയം പോകാൻ തയ്യാറാണെന്ന് പിക്വെ മുൻപേ പറഞ്ഞിരുന്നു. 35 വയസ്സുകാരനായ പിക്വെ ബാഴ്സലോണ വിട്ടു കഴിഞ്ഞാൽ മറ്റു ക്ലബ്ബിൽ ചേക്കേറുന്നതിന് പകരം ഫുട്ബോളിൽ നിന്ന് വിരമിക്കാൻ ആണ് സാധ്യത കൂടുതൽ. ബാഴ്സലോണ പുതിയ വമ്പൻ താരങ്ങളെ ടീമിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്. അതുകൊണ്ടുതന്നെ പിക്വെ പുറത്തു പോകാൻ സാധ്യത ഏറെയാണ്.

Scroll to Top