കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ഹൃദയമായിരുന്ന ജോര്‍ജെ പെരേര ഡയസ് തിരിച്ചു വരില്ലാ ; ആരാധകര്‍ക്ക് നിരാശ

കേരളാ ബ്ലാസ്റ്റേഴസിന്‍റെ അര്‍ജന്‍റീനന്‍ സൂപ്പര്‍ താരം ജോര്‍ജെ പെരേര ഡയസ്‌ ക്ലബു വിട്ടു. കേരളാ ബ്ലാസ്റ്റേഴസ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. 30 വയസ്സുകാരനായ താരം കഴിഞ്ഞ സീസണ്‍ 21 മത്സരങ്ങള്‍ കളിച്ചിരുന്നു. 8 ഗോളുകളും ഒരു അസിസ്റ്റും നേടി കേരള ടീമിന്‍റെ പ്രധാന താരമായിരുന്നു. കഴിഞ്ഞ സീസണില്‍ അര്‍ജന്‍റീനന്‍ ക്ലബില്‍ നിന്നും ലോണ്‍ അടിസ്ഥാനത്തിലായിരുന്നു താരം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എത്തിയത്.

എന്തുകൊണ്ടാണ് അര്‍ജന്‍റീനന്‍ താരം ക്ലബ് വിട്ടതെന്ന് വ്യക്തമല്ല. നേരത്തെ കേരള ബ്ലാസ്റ്റേഴസിലേക്ക് താരം തിരിച്ചു വരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും താരത്തിനായി വന്‍ ഓഫറുകള്‍ ഉണ്ടായിരുന്നു.

FXZSeN UcAEpMJa

ജോര്‍ജെ പെരേര ഡയസ് കൂടി പോയതോടെ കഴിഞ്ഞ സീസണില്‍ ഫൈനലില്‍ എത്തിച്ച മുന്നേറ്റ കൂട്ടുകെട്ട് ഉണ്ടാവില്ലാ. നേരത്തെ അര്‍ല്‍വാരോ വാസ്കസിനെ ഗോവ സ്വന്തമാക്കിയിരുന്നു. അതേ സമയം അടുത്ത സീസണിനു മുന്നോടിയായി കേരള ബ്ലാസ്റ്റേഴസ് ആദ്യ വിദേശ സൈന്നിംഗ് നടത്തി.

GettyImages 1088491090

ഗ്രീക്ക്-ഓസ്ട്രേലിയന്‍ സ്‌ട്രൈക്കറായ അപ്പോസ്തൊലോസ് ജിയാനുവിനെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചു. എ ലീഗ് ക്ലബ്ബായ മക്കാര്‍ത്തര്‍ എഫ്സിയില്‍ നിന്നാണ് താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്

Previous articleവീരാട് കോഹ്ലിക്ക് പരിക്കോ ? ആദ്യ മത്സരം നഷ്ടമായേക്കും എന്ന് റിപ്പോര്‍ട്ടുകള്‍
Next articleകൂറ്റന്‍ സിക്സ് സ്റ്റേഡിയത്തിനു പുറത്ത്. ഇടിച്ചു നിന്നത് കാൽനടയാത്രക്കാരനില്‍ കൊണ്ട്.