ബ്രസീലിനു വന്‍ തിരിച്ചടി. 2 താരങ്ങള്‍ കൂടി പരിക്കേറ്റ് പുറത്ത്

അഞ്ച് തവണ ലോക ചാംപ്യന്‍മാരായ ബ്രസീലിനു പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനു മുന്‍പായി തിരിച്ചടി. സട്രൈക്കര്‍ ഗബ്രീയേല്‍ ജീസസിനും ലെഫ്റ്റ് ബാക്ക് അലക്സ് ടെല്ലസും പരിക്കേറ്റ് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി. തിങ്കളാഴ്ച്ച കൊറിയക്കതെിരെയാണ് ബ്രസീലിന്‍റെ പോരാട്ടം.

ആഴ്സണല്‍ താരം ഗബ്രീയല്‍ ജീസസിനു വലത് കാല്‍മുട്ടിനേറ്റ പരിക്ക് ഭേദമാവാന്‍ 1 മാസം വേണ്ടി വരും. കാല്‍ മുട്ടിനേറ്റ് പരിക്ക് തന്നെയാണ് ലെഫ്റ്റ് ബാക്ക് ടെല്ലസിനും വിനയായത്. താരത്തിനു ശസ്ത്രക്രിയ വേണ്ടി വന്നേക്കാം. ബ്രസീലിയന്‍ മാധ്യമമായ ഗ്ലോബോയാണ് വാര്‍ത്ത പുറത്തു വിട്ടത്.

ezgif 4 d48fb3e68c

അലക്സ് ടെല്ലിന്‍റെ പരിക്കാണ് ബ്രസീലിനെ കൂടുതല്‍ ബാധക്കുക. മറ്റൊരു ലെഫ്റ്റ് ബാക്ക് താരമായ അലക്സ് സാന്ദ്രോയും പരിക്കിന്‍റെ പിടിയിലാണ്. റൈറ്റ് ബാക്ക് ഡാനിയേലോയും പൂര്‍ണ്ണ ഫിറ്റ്നെസ് കൈവരിച്ചട്ടില്ല.

ഡിസംമ്പര്‍ 6 ചൊവാഴ്ച്ച, പുലര്‍ച്ചെ 12:30 നാണ് പ്രീക്വാര്‍ട്ടര്‍ പോരാട്ടം.