“അവൻ പലപ്പോഴും ട്രെയിനിങ്ങിൽ എത്തുന്നത് മദ്യപിച്ചുകൊണ്ട്.”- പിഎസ്ജി സൂപ്പർ താരത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമം.

കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ രണ്ട് നിരാശാജനകമായ തോൽവികൾ ആണ് പി എസ് ജി നേരിട്ടത്. 13 തവണ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെതിരെ യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ തോൽവി വഴങ്ങിയതിനുശേഷം, അടുത്ത മത്സരത്തിൽ വിജയിച്ചെങ്കിലും, കഴിഞ്ഞദിവസം മോണോകോയുമായി നടന്ന മത്സരത്തിൽ 3-0 ത്തിൻ്റെ നാണംകെട്ട തോൽവി ഏറ്റുവാങ്ങി.

ഇപ്പോഴിതാ പി എസ് ജി യിലെ സൂപ്പർ താരത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ഫ്രഞ്ച് മാധ്യമമായ ആർ എം സി. ബ്രസീലിയൻ താരം നെയ്മർക്കെതിരെ ആണ് ഗുരുതര ആരോപണങ്ങളുമായി സ്പോർട്ട് ജേർണലിസ്റ്റായ ഡാനിയൽ റിക്കോ എത്തിയിരിക്കുന്നത്. താരം സഹ കളിക്കാരുമായി പരിശീലനം നടത്തുന്നില്ല എന്നും പല ദിവസവും മദ്യപിച്ചാണ് പരിശീലനത്തിന് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

images 70

ആർ എം സി സ്പോർട്ടിനോട്ട് സംസാരിക്കവേയാണ് ഡാനിയൽ റിയോലോ ഇക്കാര്യം പറഞ്ഞത്.
അദ്ദേഹത്തിൻറെ വാക്കുകളിലൂടെ..
“നെയ്മർ ക്ലബ്ബിൽ ശരിയായി പരിശീലിക്കുന്നില്ല. അവനൊരു ഖേദകരമായ അവസ്ഥയിലാണ്. മദ്യപിച്ചാണ് എത്തുന്നത്. പി എസ് ജി ക്കെതിരായ പ്രതികാര മനോഭാവത്തിലാണ്. പി എസ് ജി ആരാധകർ നെയ്മറുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻററിക്ക് യാതൊരു വിലയും നൽകിയിട്ടില്ല. നമുക്ക് അവൻ്റെ ചെക്ക് ഒപ്പിട്ട് അവനെ വിട്ടയക്കണം. അവൻ ക്ലബ്ബിന് ഒരുപാട് നാശം വരുത്തുന്നു. അവൻ പോകട്ടെ. പി എസ് ജിയെ അവൻ നശിപ്പിക്കുകയാണ്. ഒത്തൊരുമ ഇല്ലാത്തതിനാൽ പി എസ് ജി ഇപ്പോൾ വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിലാണ്.”-അദ്ദേഹം പറഞ്ഞു.

images 69

2017 ഓഗസ്റ്റിൽ 222 മില്യൻ യൂറോക്കാണ് പി എസ് ജി ബാർസയിൽ നിന്നും നെയ്മറെ സ്വന്തമാക്കുന്നത്. പ്രതിവർഷം 30 ദശലക്ഷം യൂറോയാണ് ശമ്പളം. എംബാപ്പയെക്കാളും മെസ്സിയെക്കാളും കൂടുതൽ വേദനം കൈപ്പറ്റുന്നതും ഈ ബ്രസീലിയൻ താരമാണ്.