ഖത്തർ ലോകകപ്പിൽ അർജൻ്റീനയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് എമിലിയാനോ മാർട്ടിനസ്. കലാശ പോരാട്ടത്തിൽ അർജൻ്റീനയുടെ വിജയത്തിൽ താരത്തിൻ്റെ സേവുകൾ വലിയ പങ്കാണ് വഹിച്ചത്.അതു കൊണ്ട് തന്നെ ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്ക്കാരം സ്വന്തമാക്കിയത് താരമാണ്.
എന്നാൽ പുരസ്കാരം നേടിയതിന് ശേഷം താരം നടത്തിയ സെലിബ്രേഷൻ വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഒരുപാട് മുൻ താരങ്ങൾ അടക്കം പലരും എമിലിയാനോ മർട്ടിനസിനെതിരെ ശക്തമായ ഭാഷയിൽ സംസാരിച്ചിരുന്നു.ഇപ്പോഴിതാ താരത്തിനെതിരെ വിമർശനം ഉന്നയിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ സ്കോട്ടിഷ് ഇതിഹാസം ഗ്രയിം സോനസ്.
“വലിയ ചർച്ചകൾ അർജൻ്റീന ഗോൾകീപ്പറുടെ പെരുമാറ്റം സംബന്ധിച്ച് നടന്ന് കൊണ്ടിരിക്കണം.കൂടുതൽ ചർച്ച ചെയ്യേണ്ട കാര്യമാണ് മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരം നേടിയതിന് ശേഷം അദ്ദേഹം നടത്തിയ സെലിബ്രേഷൻ.അത് ഒരിക്കലും തമാശ അല്ല.അദ്ദേഹം ചെയ്തിട്ടുള്ളത് സ്വന്തം രാജ്യത്തെ നാണം കെടുത്തുകയും സ്വയം നാണം കെടുകയും ആണ്.എമി പെരുമാറിയത് സ്വയം ഒരു കോമാളിയെ പോലെയാണ്.
എനിക്ക് അദ്ദേഹത്തെ ഗോൾ കീപ്പർ എന്ന നിലയിൽ ഇഷ്ട്ടമാണ്.പക്ഷേ എനിക്ക് ഒരിക്കലും വിശ്വസിക്കാൻ പറ്റാത്തതാണ് അദ്ദേഹത്തിൻ്റെ പ്രവർത്തി.അദ്ദേഹം എന്തുകൊണ്ടാണ് ഇത്തരം പ്രവർത്തി അത്തരം മഹത്തായ ആളുകളുടെ മുൻപിൽ വച്ച് ചെയ്തത് എന്ന് എനിക്ക് മനസിലാകുന്നില്ല. നിർഭാഗ്യവശാൽ ഫൈനലിൻ്റെ ചിത്രത്തിൽ ആ ചിത്രവും ഭാഗമായിരിക്കുകയാണ്.”- അദ്ദേഹം പറഞ്ഞു.