തൻ്റെ കരിയറിലെ ഏറ്റവും മോശം വർഷത്തിലൂടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കടന്നു പോകുന്നത്. അദ്ദേഹത്തിൻ്റെ കരിയർ മാഞ്ചസ്റ്റർ യുണൈറ്റഡുമായി റദ്ദാക്കിയിരുന്നു. പോർച്ചുഗലിന് വേണ്ടി ഈ ലോകകപ്പിൽ കാര്യമായിട്ടൊന്നും ചെയ്യാൻ സാധിച്ചിട്ടില്ല.മോശം ഫോം കാരണം പല മാച്ചുകളിലും ബെഞ്ചിൽ ഇരിക്കേണ്ട അവസ്ഥയും താരത്തിന് വന്നു.
ചുരുക്കത്തിൽ ഫുട്ബോൾ കരിയറിലെ താരത്തിൻ്റെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നു പോകുന്നത്.ഇപ്പോഴിതാ താരത്തിനെതിരെ രൂക്ഷമായി വിമർശനം ഉന്നയിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇറ്റാലിയൻ പരിശീലകൻ ഫാബിയോ കാപ്പെല്ലോ.അദ്ദേഹം മുഖ്യമായും വിമർശനം ഉന്നയിചിരിക്കുന്നത് റൊണാൾഡോയുടെ സ്വഭാവത്തെയാണ്.
ഒരു ടീമിനും ഉൾകൊള്ളാൻ കഴിയാത്ത താരമാണ് റൊണാൾഡോ എന്നാണ് അദ്ദേഹം പറഞ്ഞത്.” അദ്ദേഹത്തിൻ്റെ കരിയർ ഈ രൂപത്തിൽ ആക്കിയത് റൊണാൾഡോ തന്നെയാണ്. നാണക്കേടായ കാര്യമാണ് ഇത്.ഞാൻ അദ്ദേഹത്തെ ഒരു താരം നിലയിൽ ചോദ്യം ചെയ്യുന്നില്ല.അദ്ദേഹം പക്ഷേ ഒരു അഹങ്കാരിയാണ്.
ഒരു ക്ലബും ഇല്ലാത്ത അദ്ധേഹം സ്വയം പല ക്ലബുകൾക്കും ഓഫർ ചെയ്യുന്നുണ്ട്.പക്ഷേ അദ്ദേഹത്തെ ഉൾകൊള്ളാൻ ഒരു ക്ലബിനും സാധിക്കില്ല.”- അദ്ദേഹം പറഞ്ഞു.ഇപ്പോഴും താരം ഏത് ക്ലബിൽ കളിക്കും എന്ന കാര്യം അവ്യക്തമാണ്.നിലവിൽ സൗദി അറേബ്യ ക്ലബ് ആയ അൽ നാസർ മാത്രമാണ് താരത്തിനു വേണ്ടി രംഗത്ത് ഉള്ളത്.