ഇത്തവണത്തെ ലോകകപ്പിലെ ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും കോപ്പ അമേരിക്ക ജേതാക്കളായ അർജൻ്റീനയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 8 30ന് ഖത്തർ ലൂസൈൽ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. ഇരു ടീമുകളും അതിശക്തരായതിനാൽ മത്സരത്തിലെ ഫലം പ്രവചിക്കാൻ സാധിക്കില്ല.
നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ആയിരിക്കും മത്സരത്തിന് ഇറങ്ങുക. അതേസമയം അർജൻ്റീന തങ്ങളുടെ നായകൻ ലയണൽ മെസ്സിക്ക് ആദ്യമായി ഒരു ലോകകിരീടം നേടിക്കൊടുക്കുക എന്ന ഉദ്ദേശത്തോടെയായിരിക്കും ഇറങ്ങുന്നത്. ഇപ്പോഴിതാ അർജൻറീനയെ നേരിടുന്ന ഫ്രാൻസ് ടീമിന് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഫ്രഞ്ച് താരം എറിക് ഡീ മെക്കോ.
ഫിസിക്കൽ രൂപത്തിൽ അർജൻ്റീന കളിക്കുമെന്നും അതിനോട് പ്രതികരിക്കാൻ പോകരുതെന്നുമാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. “നമ്മൾ ഒരിക്കലും അവരുടെ കെണിയിൽ വീഴാൻ പാടില്ല. മത്സരത്തിൽ അവരുടെ താരങ്ങൾ ഫിസിക്കലായി നമ്മളെ നേരിട്ടിരിക്കും. അതിന് കെൽപ്പുള്ള താരങ്ങളാണ് ഡി പോൾ,പെരഡസ്,ഒട്ടമെന്റി എന്നിവർ.
മെസ്സി കൂടെ ആ രൂപത്തിലേക്ക് മാറിയാൽ മത്സരം കൂടുതൽ കഠിനമായിരിക്കും. അത് നാം ഹോളണ്ടിനെതിരായ മത്സരത്തിൽ കണ്ടതാണ്. ഫ്രാൻസിന് തന്നെയായിരിക്കും അതിൻ്റെ റിസ്ക്. അതിന് അവരോട് പ്രതികരിക്കാനുള്ള താരങ്ങൾ നമ്മളുടെ പക്കൽ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഇവിടെ നമ്മൾ വന്നിട്ടുള്ളത് ഫുട്ബോൾ കളിക്കാനാണ്. അല്ലാതെ ഗുസ്തി പിടിക്കാൻ അല്ല.”- മുൻ താരം പറഞ്ഞു.