അടുത്ത ഫിഫ ഫുട്ബോൾ ലോകകപ്പിൽ പുതിയ ഫോർമാറ്റ് ആയിരിക്കും എന്ന കാര്യത്തിൽ ഏകദേശം ഉറപ്പാകുന്നു. യൂറോപ്പ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം പുതിയ ഫോർമാറ്റ് ഫിഫ അംഗീകരിക്കാൻ ഒരുങ്ങുകയാണ് എന്നാണ് അറിയുന്നത്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും ഉണ്ടായിട്ടില്ല.
അടുത്ത് തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നാണ് അറിയുന്നത്. അടുത്ത ലോകകപ്പ് നടക്കുന്നത് അമേരിക്ക,മെക്സിക്കോ,കാനഡ എന്നീ രാജ്യങ്ങളിലാണ്. അടുത്ത ലോകകപ്പിൽ 32 ടീമുകൾക്ക് പകരം 48 ടീമുകൾ ആയിരിക്കും പുതിയ ഫോർമാറ്റ് ഫിഫ അംഗീകരിച്ചാൽ മത്സരിക്കുക. നാല് ടീമുകൾ ഉൾപ്പെടുന്ന 12 ഗ്രൂപ്പുകളായി ടീമുകൾ മത്സരത്തിനിറങ്ങും.
ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് കളികൾ ആയിരിക്കും ഓരോ ടീമും കളിക്കുക. റൗണ്ട് ഓഫ് 32 റൗണ്ടിലേക്ക് ഗ്രൂപ്പിലെ മികച്ച ആദ്യ രണ്ട് ടീമുകളും 8 മികച്ച മൂന്നാം സ്ഥാനക്കാർക്കും മുന്നേറാം. 56 ദിവസം ആയിരിക്കും ടൂർണ്ണമെൻ്റ് നീണ്ടുനിൽക്കുക. ഒരു ടീം 8 മത്സരങ്ങൾ കളിച്ചാൽ മാത്രമാണ് കിരീടം ഉയർത്താൻ സാധിക്കുകയുള്ളൂ.
ജൂലൈ 19നാണ് കലാശ പോരാട്ടം. പുതിയ ഫോർമാറ്റ് വരുന്നതോടെ ഇതുവരെയും ലോകകപ്പ് കളിക്കാൻ സാധിക്കാത്ത പല രാജ്യങ്ങൾക്കും ലോകകപ്പിൽ അവസരം ലഭിക്കും. 48 ടീമുകളിൽ നിന്നും യൂറോപ്പിൽ നിന്ന് 16 ടീമുകൾ ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ട്. ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് ഈ മാറ്റം ലോകകപ്പ് സ്വപ്നം കാണാൻ അവസരമുണ്ടാകും.