ഇക്കഴിഞ്ഞ ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചാണ് അര്‍ജന്‍റീന കിരീടമുയര്‍ത്തിയത്. കലാശപോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു അര്‍ജന്‍റീനയുടെ വിജയം. മത്സരത്തിനു ശേഷം നടന്ന ചടങ്ങില്‍ അര്‍ജന്‍റീന ഗോള്‍കീപ്പര്‍ എമി മാര്‍ട്ടിനെസ്, അശ്ലീല ആംഗ്യം കാണിച്ചത് ഏറെ വിവാദമായിരുന്നു.
ഇപ്പോഴിതാ അര്‍ജന്‍റീനക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഫിഫ. ലോകകപ്പ് ഫൈനലിലും അതിന് മുന്‍പുള്ള മത്സരങ്ങളിലും അര്‍ജന്‍റീന താരങ്ങളും ടീം സ്റ്റാഫുകളും പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നാണ് ഫിഫ ചൂണ്ടിക്കാട്ടുന്നത്.
പ്രകോപനകരമായ പെരുമാറ്റം, താരങ്ങളുടെ അച്ചടക്കമില്ലായ്‌മ, ഒഫിഷ്യൽസിന്റെ മര്യാദവിട്ട പെരുമാറ്റം എന്നിവയാണ് അന്വേഷണത്തിന്റെ പരിധിയിൽ വരുന്ന സംഭവങ്ങള്‍.
ഏതൊക്കെ താരങ്ങള്‍ക്കെതിരായാകും നടപടിയെന്നോ ഏതൊക്കെ സംഭവങ്ങളാണ് നടപടിക്ക് കാരണാമാകുന്നതെന്നോ ഫിഫ വ്യക്തമാക്കിയിട്ടില്ല
അന്വേഷണത്തിൽ നിയമം ലംഘിച്ചു എന്ന് കണ്ടെത്തിയാൽ അർജന്റീന ഫുട്ബോൾ അസോസിയേഷന് പിഴ ശിക്ഷ നേരിടേണ്ടി വരും. താരങ്ങൾക്കെതിരെ നടപടി ഉണ്ടാകാനുള്ള സാധ്യതയില്ല. അർജന്റീനക്ക് പുറമെ ക്രൊയേഷ്യക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.