” ഞങ്ങള്‍ ഇപ്പോള്‍ ഒരു ടീമിനെ പോലെ ” ഡര്‍ബി വിജയത്തിനു പിന്നാലെ ബ്രൂണോ ഫെര്‍ണാണ്ടസ്

casimero and bruno

പ്രീമിയര്‍ ലീഗ് പോരാട്ടത്തിലെ മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ യൂണൈറ്റഡിനു വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്‍റെ വിജയം. പകരക്കാരനായി എത്തിയ ഗ്രീലിഷിന്‍റെ ഗോളില്‍ മുന്നിലെത്തിയ സിറ്റിക്ക് ബ്രൂണോ ഫെര്‍ണാണ്ടസിലൂടേയും മാര്‍ക്കസ് റാഷ്ഫോഡിലൂടെയും വിജയം കണ്ടെത്തി.

പോയിന്‍റ് ടേബിളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയിക്കേള്‍ ഒരു പോയിന്‍റ് കുറവില്‍ മൂന്നാമതാണ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്.

”പക്ഷേ മത്സരത്തിനു മുമ്പ് ഞാൻ പറഞ്ഞതുപോലെ എതിരാളിയെ കുറിച്ച് പ്രശ്‌നമില്ല, ഏറ്റവും പ്രധാനപ്പെട്ട കാര്യം വിജയിക്കുക എന്നതാണ്, ഞങ്ങൾ അത് ചെയ്തു. അതൊരു അത്ഭുതകരമായ തിരിച്ചുവരവായിരുന്നു, ടീം മികച്ച പരിശ്രമം നടത്തി ”

FmcgJDmWIAEvFXw

“ഞങ്ങൾ ഇപ്പോൾ ഒരു ടീമിനെ പോലെയാണ്” എന്ന് ടീമിനോട് മത്സരത്തിന് മുമ്പ് ഞാൻ പറഞ്ഞിരുന്നു, കുറച്ച് മാസങ്ങൾക്ക് മുമ്പ്, നിങ്ങൾക്ക് ചിലപ്പോൾ ഒരു ടീമിനെ കാണാമായിരുന്നു, ചിലപ്പോൾ നമ്മൾ ഓരോരുത്തരും സ്വന്തം കാര്യമാണ് നോക്കിയിരിക്കുന്നത്, എന്നാൽ ഇപ്പോൾ നിങ്ങൾ കഠിനാധ്വാനം ചെയ്യുന്ന ഒരു ശരിയായ ടീമിനെ കാണുന്നു, അത് പ്രതിഫലം നൽകുന്നതായി നിങ്ങൾ കാണുന്നു. ” മത്സര ശേഷം ബ്രൂണോ ഫെര്‍ണാണ്ടസ് പറഞ്ഞു.

See also  മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ചു. റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് സെമിഫൈനലില്‍.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബില്‍ നിന്നും പോയതിനു ശേഷം വിത്യസ്തമായ ഒരു ടീമായാണ് യൂണൈഡ്. എല്ലാ ടൂര്‍ണമെന്‍റുകളില്‍ നിന്നുമായി തുടര്‍ച്ചയായ ഒന്‍പതാം വിജയമാണ് എറിക് ടെന്‍ ഹാഗിന്‍റെ ടീം നേടുന്നത്. ക്രിസ്റ്റ്യല്‍ പാലസുമായാണ് ടീമിന്‍റെ അടുത്ത മത്സരം.

Scroll to Top