ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ആറ് ഗോള്‍ വിജയം

FsLMZsYXoAMcXrC scaled

യൂറോ കപ്പ് ക്വാളിഫയര്‍ പോരാട്ടത്തില്‍ എതിരില്ലാത്ത ആറു ഗോളിന് ലക്സംബര്‍ഗിനെ തൊല്‍പ്പിച്ചു പോര്‍ച്ചുഗല്‍. പുതിയ കോച്ചിന്‍റെ കീഴില്‍ സ്റ്റാര്‍ട്ടിങ്ങ് ലൈനപ്പിലേക്ക് തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും ഗോള്‍ നേടി. കഴിഞ്ഞ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയ റൊണാള്‍ഡോ ഈ മത്സരത്തിലും 2 ഗോള്‍ നേടി.

337418884 2505956892875605 2996444103801902441 n

ഫെലിക്സ്, ബെര്‍ണാഡോ സില്‍വ, ഒറ്റാവിയോ, റാഫേല്‍ ലിയോ എന്നിവരാണ് മത്സരത്തിലെ മറ്റ് സ്കോറര്‍മാര്‍. മത്സരത്തിന്‍റെ ഒന്‍പതാം മിനിറ്റില്‍ തന്നെ റൊണാള്‍ഡോ പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചിരുന്നു. ആദ്യ പകുതിയില്‍ തന്നെ 4 ഗോളടിച്ച് പോര്‍ച്ചുഗല്‍ മത്സരം സ്വന്തമാക്കിയിരുന്നു.

FsLMZsaWwAAUxnX

വിജയത്തോടെ ഗ്രൂപ്പ് J യില്‍ പോര്‍ച്ചുഗല്‍ ഒന്നാമതാണ്. ജൂണ്‍ 18 ന് ബോസ്നിയക്കെതിരെയാണ് പോര്‍ച്ചുഗലിന്‍റെ അടുത്ത യോഗ്യത മത്സരം.

Scroll to Top