ആദ്യ മത്സരത്തിലെ പരാജയത്തിനു ശേഷം തങ്ങൾ അനുഭവിച്ച സമ്മർദ്ദം വെളിപ്പെടുത്തി അർജൻ്റീന താരം.

images 2022 12 16T103951.524

ഇത്തവണത്തെ ഖത്തർ ലോകകപ്പ് ഫൈനലിൽ ലാറ്റിനമേരിക്കൻ ശക്തികളായ അർജൻ്റീനയും യൂറോപ്പ്യൻ വമ്പന്മാരും നിലവിലെ ചാമ്പ്യന്മാരുമായ ഫ്രാൻസും ആണ് ഏറ്റുമുട്ടുന്നത്. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8.30ന് ലുസൈൽ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. സെമിഫൈനലിൽ അർജൻ്റീന ക്രൊയേഷ്യയേയും ഫ്രാൻസ് മൊറോക്കോയേയും പരാജയപ്പെടുത്തിയാണ് കലാശ പോരാട്ടത്തിലേക്ക് സ്ഥാനം നേടിയത്.

അർജൻറീനക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് ഗോൾകീപ്പർ എമിനിയാനോ മാർട്ടിനസ് കാഴ്ചവെക്കുന്നത്. അസാധ്യ സേവുകളുമായി ആരാധകരുടെ മനം കവർന്നിരിക്കുകയാണ് താരം. ക്വാർട്ടർ ഫൈനലിൽ നെതർലാൻഡ്സിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ താരം തകർപ്പൻ പ്രകടനം ആയിരുന്നു കാഴ്ചവച്ചത്. രണ്ട് പെനാൽറ്റികൾ ആയിരുന്നു താരം അന്ന് തടുത്തിട്ടത്.

ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ടതിനു ശേഷം ഡ്രസ്സിംഗ് റൂമിൽ തങ്ങൾ അനുഭവിച്ച മാനസിക സമ്മർദ്ദത്തെ കുറിച്ചാണ് മാർട്ടിനസ് സംസാരിച്ചത്.”ഞങ്ങൾക്കെതിരെ ജനം തിരിഞ്ഞത് പോലെ തോന്നി. ഞങ്ങൾ ആദ്യ മത്സരത്തിന് ശേഷം സ്തബ്ദരായി ഡ്രസ്സിങ് റൂമിൽ ഇരുന്നു. അടുത്ത മത്സരത്തിൽ തോൽക്കാൻ ഞങ്ങൾ തയ്യാറല്ലായിരുന്നു. ലോകകപ്പ് നേടുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. പരസ്പരം ഞങ്ങൾ പ്രചോദനങ്ങൾ നൽകി. ഫൈനൽ വരെ പോരാടി എന്തു വന്നാലും കിരീടം ഉയർത്തും എന്ന് ഉറപ്പ് നൽകി.

images 2022 12 16T103941.615 1

എന്നാൽ പിന്നീട് ഞങ്ങൾ കണ്ടത് ഓരോ മത്സരം കഴിയുമ്പോഴും ഞങ്ങളോടൊപ്പം ആളുകൾ നിൽക്കുന്നതാണ്. ഞങ്ങൾ വീട്ടിൽ ആണെന്ന് ആളുകളുടെ സ്നേഹവും സമീപനവും കണ്ടപ്പോൾ തോന്നി. എനിക്ക് അത്ഭുതമായി തോന്നുന്നത് ആദ്യം മത്സരം തോൽക്കുകയും പിന്നീട് എല്ലാം തകിടം മറിയുകയും ചെയ്തതാണ്. ഞങ്ങൾക്ക് 45 ദശലക്ഷം അർജൻ്റീനക്കാരുടെ പിന്തുണയുണ്ട്. സ്റ്റേഡിയത്തിൽ ഓരോ മത്സരത്തിലും നാൽപ്പതിനായിരം അമ്പതിനായിരം ആരാധകർ ഉണ്ടാകാറുണ്ട്. വളരെയധികം സന്തോഷം, അവരെ കാണുമ്പോൾ തോന്നാറുണ്ട്.”- താരം പറഞ്ഞു.

Scroll to Top